---
title: " #ManalilMohan | പരിസ്ഥിതിമിത്രം പുരസ്കാരം;  മണലിൽ മോഹനനെ എഫാസിന്റെ നേതൃത്വത്തിൽ 24 ന് അനുമോദിക്കും"
english_title: "#Environment #Friendly #Award #ManalilMohan #will #felicitated #24th #Ephas"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/221800/environment-friendly-award-manalilmohan-will-felicitated-24th-ephas"
published_at: "2024-07-21T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cfa742d313_aaaaaas.jpg"
keywords: []
---

#  #ManalilMohan | പരിസ്ഥിതിമിത്രം പുരസ്കാരം;  മണലിൽ മോഹനനെ എഫാസിന്റെ നേതൃത്വത്തിൽ 24 ന് അനുമോദിക്കും

> **Lead Summary:** **വടകര: **കേരള സർക്കാരിൻ്റെ മികച്ച പരിസ്ഥിതി സംരക്ഷകനുള്ള പരിസ്ഥിതിമിത്രം പുരസ്‌കാരം ലഭിച്ച മണലിൽ മോഹനനെവടകര എഫാസിന്റെ നേതൃത്വത്തിൽ അനുമോദിക്കും.

## Article Content

**വടകര: **കേരള സർക്കാരിൻ്റെ മികച്ച പരിസ്ഥിതി സംരക്ഷകനുള്ള പരിസ്ഥിതിമിത്രം പുരസ്‌കാരം ലഭിച്ച മണലിൽ മോഹനനെവടകര എഫാസിന്റെ നേതൃത്വത്തിൽ അനുമോദിക്കും.

24 ബുധാനാഴ്ച വൈകുന്നേരം 4 മണിക്ക് വടകര ടൗൺഹാളിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നത്.

വടകരയിലെ കലാ-സാംസ്‌കാരിക-പരിസ്ഥിതി മേഖലകളിലെ പ്രമുഖരായ വ്യക്തികളും സംഘടനകളും ഈ ചടങ്ങിൽ പങ്കാളികളാകും.

നവകേരളം കർമ്മപദ്ധതി സംസ്ഥാന കോ- ഓഡിനേറ്റർ ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയാകും.

വടകര നഗരസഭാ മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി.ബിന്ദു അധ്യക്ഷത വഹിക്കും.

എഫാസ് ജനറൽ കൺവീനർ സി. വത്സകുമാർ ചടങ്ങിലേക്ക് എത്തുന്ന വിശിഷ്ടവ്യക്തികളെ സ്വാഗതം ചെയ്യും.

മധുരം മോഹനം പ്രകൃതിഗീതിക ടീമിന്റെ ഗാനോപഹാരം നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/221800/environment-friendly-award-manalilmohan-will-felicitated-24th-ephas)