---
title: "#Districtconference | എസ്. എഫ്. ഐ  ജില്ലാ സമ്മേളനത്തിന് നാളെ അഴിയൂരിൽ തുടക്കമാവും "
english_title: "#SFI #district #conference #will #begin #tomorrow #Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/221802/sfi-district-conference-will-begin-tomorrow-azhiyur"
published_at: "2024-07-21T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cfe7d4ea92_KV.jpg"
keywords: []
---

# #Districtconference | എസ്. എഫ്. ഐ  ജില്ലാ സമ്മേളനത്തിന് നാളെ അഴിയൂരിൽ തുടക്കമാവും 

> **Lead Summary:** **അഴിയൂർ : **എസ് എഫ്ഐ നാല്പത്തി ഒൻപതാമത് ജില്ലാ സമ്മേളനത്തിന് തിങ്കളാഴ്ച അഴിയൂരിൽ തുടക്കമാവും.

## Article Content

**അഴിയൂർ : **എസ് എഫ്ഐ നാല്പത്തി ഒൻപതാമത് ജില്ലാ സമ്മേളനത്തിന് തിങ്കളാഴ്ച അഴിയൂരിൽ തുടക്കമാവും.

അഴിയൂർ ഷംസ് ഓഡിറ്റോറിയത്തിലെ പി കെ രമേശൻ നഗറിൽ എസ്. എഫ്. ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ വി സുമേഷ് എംഎൽഎ പ്രതിനിധി സമ്മേളനം രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.

തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് പ്രതിനിധി സമ്മേളനം.

16 ഏരിയകളിൽ നിന്നും വിവിധ സബ് കമ്മറ്റികളിൽ നിന്നുമായി 262 പ്രതിനിധികളും 57 ജില്ലാ കമ്മറ്റി അംഗങ്ങളും കേന്ദ്ര കമ്മറ്റി അംഗങ്ങളും സംസ്ഥാന ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കും. 

സമ്മേളനത്തോടനുബന്ധിച്ചു രക്ത സാക്ഷി കുടുബ സംഗമവുമുണ്ടാകും.    

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/221802/sfi-district-conference-will-begin-tomorrow-azhiyur)