---
title: "Hurricane | നാശം വിതച്ച് ചുഴലിക്കാറ്റ്; കുരിയാടിൽ വീടിന്റെ മേൽക്കൂരയും ചുമരും തകർന്നു"
english_title: "#Wreaking #havoc #roof #and #wall #of #the #house #collapsed #Kuriyad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222003/wreaking-havoc-roof-and-wall-of-the-house-collapsed-kuriyad"
published_at: "2024-07-22T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e1c70622f7_wind.jpg"
keywords: []
---

# Hurricane | നാശം വിതച്ച് ചുഴലിക്കാറ്റ്; കുരിയാടിൽ വീടിന്റെ മേൽക്കൂരയും ചുമരും തകർന്നു

> **Lead Summary:** വടകര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചോറോട് കുരിയാടി നമ്പോലന്റെ വളപ്പിൽ നിജുവിന്റെ വീടിനു നാശം സംഭവിച്ചു.

## Article Content

വടകര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചോറോട് കുരിയാടി നമ്പോലന്റെ വളപ്പിൽ നിജുവിന്റെ വീടിനു നാശം സംഭവിച്ചു.

മേൽക്കൂരയും ഒരു ഭാഗം ചുവരും തകർന്നു. വീട് അപകടാവസ്ഥയിലാണിപ്പോൾ.

നിജുവും ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബം താമസം മാറി.

ആരോഗ്യസ്ഥിതി മോശമായതിനാൽ സ്ഥിരമായി മൽസ്യബന്ധനത്തിന് പോകാൻ കഴിയാത്ത അവസ്ഥയിലാണ് നിജു.

വീട് കൂടി നഷ്ടപ്പെടുന്നതിലെ ദുഃഖത്തിലാണ് നിജുവും കുടുംബവും.

ചോറോട് വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും പരാതി നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222003/wreaking-havoc-roof-and-wall-of-the-house-collapsed-kuriyad)