---
title: "#AdvKPraveenKumar | ഉമ്മൻ ചാണ്ടിയുടെ സേവന പദ്ധതികൾ കോൺഗ്രസ്സ് ഏറ്റെടുക്കും : അഡ്വ കെ പ്രവീൺ കുമാർ"
english_title: "#Congress #will #take #up #OommenChandy #service #projects #Adv #KPraveenKumar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222013/congress-will-take-up-oommenchandy-service-projects-adv-kpraveenkumar"
published_at: "2024-07-22T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e22de4df93_ummmn.jpg"
keywords: []
---

# #AdvKPraveenKumar | ഉമ്മൻ ചാണ്ടിയുടെ സേവന പദ്ധതികൾ കോൺഗ്രസ്സ് ഏറ്റെടുക്കും : അഡ്വ കെ പ്രവീൺ കുമാർ

> **Lead Summary:** **കോട്ടപ്പള്ളി :**ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ സേവന പദ്ധതികൾ താഴെതലം മുതൽ നടപ്പിലാക്കുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീൺകുമാർ.

## Article Content

**കോട്ടപ്പള്ളി :**ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ സേവന പദ്ധതികൾ താഴെതലം മുതൽ നടപ്പിലാക്കുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീൺകുമാർ.

സാധാരണക്കാരുടെ ആരോഗ്യ ആനുകൂല്യങ്ങൾ ഒരോന്നോയി സർക്കാരുകൾ നിർത്തലാക്കുമ്പോൾ ഇതൊക്കെ നടപ്പിലാക്കാനാണ് കോൺഗ്രസ്സ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവള്ളൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ നടന്ന അനുസ്മരണവും ഉമ്മൻചാണ്ടി യൂത്ത് കെയർ പാലിയേറ്റിവ് ലോഗോ പ്രകാശനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ അജയ് കൃഷ്ണ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ, ഡി സി സി സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ, അമ്മാരപ്പള്ളികുഞ്ഞിശങ്കരൻ മാസ്റ്റർ, വില്യാപ്പള്ളിബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി സി ഷീബ, യൂത്ത് കോൺഗ്രസ്സ് അസംബ്ലി പ്രസിഡണ്ട് സി ടി കെ ബബിൻ, ലാൽ അനഘ,   ഡി പ്രജീഷ്, വി കെ ഇസഹാക്ക്,   നൊച്ചാട്ട് രമേശൻ, രഞ്ജിനി വെള്ളാച്ചേരി, കുമാരൻ മാസ്റ്റർ, ധനേഷ് വള്ളിൽ, മുനീർ എംകെ, പ്രതീഷ് കോട്ടപ്പള്ളി, ലിബീഷ്, കെ എം വിഷ്ണു,  സ്നേഹ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222013/congress-will-take-up-oommenchandy-service-projects-adv-kpraveenkumar)