---
title: "വീണ്ടും അടച്ചിടല്‍ ;  ഇന്ന് ലോക്ഡൗണിന്  സമാനമായ നിയന്ത്രണങ്ങള്‍ "
english_title: "It closes again on Sunday after a long hiatus."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22202/it-closes-again-on-sunday-after-a-long-hiatus"
published_at: "2022-01-23T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eca69b59d5d_lokdowen.jpg"
keywords: []
---

# വീണ്ടും അടച്ചിടല്‍ ;  ഇന്ന് ലോക്ഡൗണിന്  സമാനമായ നിയന്ത്രണങ്ങള്‍ 

> **Lead Summary:** **വടകര: ** നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഞായറാഴ്ച അടച്ചിടുന്നു. അവശ്യ സര്‍വീസുകള്‍ക്കുമാത്രം അനുമതി നല്‍കി ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. രണ്ടാം തരംഗ വ്യാപനശേഷം മൂന്നുമാസത്തിലധികമായി ഞായറാഴ്ച ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നില്ല.

## Article Content

**വടകര: ** നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഞായറാഴ്ച അടച്ചിടുന്നു. അവശ്യ സര്‍വീസുകള്‍ക്കുമാത്രം അനുമതി നല്‍കി ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. രണ്ടാം തരംഗ വ്യാപനശേഷം മൂന്നുമാസത്തിലധികമായി ഞായറാഴ്ച ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നില്ല.

ജില്ലയില്‍ നിരത്തുകളിലും പൊതു ഇടങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കും. അനാവശ്യമായി നഗരത്തിലെത്തുന്ന വാഹനങ്ങള്‍ പൊലീസ്? പിടിച്ചെടുക്കും. അത്യാവശ്യങ്ങള്‍ക്കുമാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ. ജോലിക്ക് പോകുന്നവര്‍ രേഖകള്‍ സൂക്ഷിക്കണം. യാത്രക്കാരുള്ളതിനനുസരിച്ച്? മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ എന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചത്.

സാധാരണ ദിവസങ്ങളിലുള്ള മുഴുവന്‍ ബസ്സുകളും സര്‍വീസുകളും നടത്തില്ല. പഴം, പച്ചക്കറി, ബേക്കറി, ഹോട്ടലുകള്‍, റസ്?റ്റോറന്റുകള്‍, മെഡിക്കല്‍ സ്?റ്റോറുകള്‍, പലചരക്ക്? കടകള്‍ തുടങ്ങിയവ തുറക്കാം. ഇവിടങ്ങളില്‍ ആള്‍ക്കൂട്ടമനുവദിക്കില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22202/it-closes-again-on-sunday-after-a-long-hiatus)