---
title: "മയ്യന്നൂരില്‍ കിണറ്റില്‍ വീണ വയോധികനെ  അഗ്‌നിരക്ഷ സേന രക്ഷപ്പെടുത്തി"
english_title: " Firefighters rescue an elderly man who fell into a well in Mayyanur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22205/firefighters-rescue-an-elderly-man-who-fell-into-a-well-in-mayyanur"
published_at: "2022-01-23T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ecacfca6c20_fire force .jpg"
keywords: []
---

# മയ്യന്നൂരില്‍ കിണറ്റില്‍ വീണ വയോധികനെ  അഗ്‌നിരക്ഷ സേന രക്ഷപ്പെടുത്തി

> **Lead Summary:** വടകര: മയ്യന്നൂര്‍ ചല്ലി വയലില്‍ വീട്ടുമുറ്റത്തെ കിണറില്‍ അബദ്ധത്തില്‍ വീണ വയോധികനെ സീനിയര്‍ ഫയര്‍ & റെസ്‌ക്യു ഓഫീസര്‍ വിജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ വടകരയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാ സേന രക്ഷപെടുത്തി.

## Article Content

വടകര: മയ്യന്നൂര്‍ ചല്ലി വയലില്‍ വീട്ടുമുറ്റത്തെ കിണറില്‍ അബദ്ധത്തില്‍ വീണ വയോധികനെ സീനിയര്‍ ഫയര്‍ & റെസ്‌ക്യു ഓഫീസര്‍ വിജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ വടകരയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാ സേന രക്ഷപെടുത്തി.

ഫയര്‍ & റെസ്‌ക്യു ഓഫീസറായ കെ ബൈജു ഉടന്‍ തന്നെ കിണറ്റില്‍ ഇറങ്ങി റെസ്‌ക്യു നെറ്റ് ഉപയോഗിച്ച് യാതൊരു പരിക്കും കൂടാതെ പുറത്തെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി ഗവ: താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍& റെസ്‌ക്യു ഓഫീസര്‍മാരായ ഷിജു കെഎം, ഷാഗില്‍ കെ അനുരാഗ് അശോക്, ജ്യോതി കുമാര്‍ ഹോംഗാര്‍ഡ് രാജീവ് വി ടി എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22205/firefighters-rescue-an-elderly-man-who-fell-into-a-well-in-mayyanur)