---
title: "#NationalHighway | ദേശീയപാത വികസനം -ചെയർപേഴ്സൺ വിളിച്ചുചേർത്ത യോഗത്തിൽ പ്രശ്ന പരിഹാരം"
english_title: "#National #Highway Development #Problem #solving #meeting #convened #Chairperson"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222085/national-highway-development-problem-solving-meeting-convened-chairperson"
published_at: "2024-07-22T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e63d6a176e_vatakara.jpg"
keywords: []
---

# #NationalHighway | ദേശീയപാത വികസനം -ചെയർപേഴ്സൺ വിളിച്ചുചേർത്ത യോഗത്തിൽ പ്രശ്ന പരിഹാരം

> **Lead Summary:** **വടകര :**പെരുവാട്ടും താഴ മുതൽ മൂരാട് പാലം വരെയുള്ള വടകര നഗരസഭ പരിധിയിലെ ആറു വരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി നഗരസഭ കൗൺസിൽ ഹാളിൽ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, അദാനി, വാഗഡ് ടീമംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

**വടകര :**പെരുവാട്ടും താഴ മുതൽ മൂരാട് പാലം വരെയുള്ള വടകര നഗരസഭ പരിധിയിലെ ആറു വരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി നഗരസഭ കൗൺസിൽ ഹാളിൽ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, അദാനി, വാഗഡ് ടീമംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കഴിഞ്ഞദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ജനപ്രതിനിധികൾ NHAI വർക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിരവധി പ്രശ്നങ്ങൾ കൗൺസിലർമാർ ചൂണ്ടിക്കാണിച്ചു.

ആയതിന്റെ അടിസ്ഥാനത്തിൽ പെട്ടെന്ന് പരിഹരിക്കേണ്ട കുണ്ടും കുഴികളും ഫില്ല് ചെയ്ത് യാത്രാക്ലേശം പരിഹരിക്കാനും എസ്. ജി. എം. എസ്. ബി സ്കൂൾ സമീപത്തെ റോഡും, സഹകരണ ആശുപത്രി റോഡും നാളെത്തന്നെ വാഹന ഗതാഗതത്തിന് തടസ്സം ഇല്ലാത്ത രീതിയിൽ പുനസ്ഥാപിക്കാനും തീരുമാനിച്ചു.

എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാനും പാലോളി പാലത്തെ സർവീസ് റോഡ് പൂർത്തീകരിച്ച് അവിടെ ഉണ്ടാകുന്ന അപകടങ്ങൾ കുറക്കുന്ന തരത്തിൽ ദേശീയപാതയിൽ നിന്ന് നേരിട്ടുള്ള പ്രവേശനം ഒഴിവാക്കാനും പാലയാട്ട് നട ഭാഗത്തെയും മണൽ താഴെ ഭാഗത്തെയും റോഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും ധാരണയായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222085/national-highway-development-problem-solving-meeting-convened-chairperson)