---
title: "#Searage |വടകരയിൽ കടൽക്ഷോഭം അതിരൂക്ഷം; തീരദേശം ആശങ്കയിൽ"
english_title: "#Searage #Vadakara #are #extreme #coast #concerned"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222095/searage-vadakara-are-extreme-coast-concerned"
published_at: "2024-07-22T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e6ea2255bb_kadal.jpg"
keywords: []
---

# #Searage |വടകരയിൽ കടൽക്ഷോഭം അതിരൂക്ഷം; തീരദേശം ആശങ്കയിൽ

> **Lead Summary:** **വടകര: **വടകരയിൽ കടൽക്ഷോഭം അതിരൂക്ഷമായതോടെ തീരദേശത്തെ ജനങ്ങൾ ആശങ്കയിൽ.

## Article Content

**വടകര: **വടകരയിൽ കടൽക്ഷോഭം അതിരൂക്ഷമായതോടെ തീരദേശത്തെ ജനങ്ങൾ ആശങ്കയിൽ.

ശക്തമായ മഴയോടൊപ്പം അതിരൂക്ഷമായ കടൽ ക്ഷോഭം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ശക്തമായ കാറ്റോടെ കരയിലേക്ക് അഞ്ച്‌മീറ്റർ ഉയരത്തിൽ കടൽഭിത്തിയും കടന്ന് കരയിലേക്ക് ആഞ്ഞടിച്ച് പലവീടുകളിലും വെള്ളം കയറുകയും ചെയ്തു.

വീടുകളിൽ വെള്ളം കയറിയതും തിരമാലയോടൊപ്പം മാലിന്യങ്ങളും അടിഞ്ഞു കൂടിയതും വീട്ടുകാരായാകെ ബുദ്ധിമുട്ടിലാക്കി.

അഴിത്തല വാർഡിൽ പടയൻവളപ്പിൽ ഭാഗത്ത് നിന്നും 5 വീടുകളിലും അഴീക്കൽ പറമ്പിൽ 6 വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

കൊയിലാണ്ടി വളപ്പ് ഭാഗത്തും മുകച്ചേരി ഭാഗത്തും കുരിയാടിയിലും കടൽ കയറി.

വില്ലേജ് ഓഫീസർ രതീഷൻ വി. കെ വാർഡ് കൗൺസിലർ പി. വി ഹാഷിം എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222095/searage-vadakara-are-extreme-coast-concerned)