---
title: "#DYFI | പ്രതിഷേധ സായാഹ്നം; ദേശീയ പാത വികസനം ഇഴയുന്നതിനെതിരെ ഡി. വൈ. എഫ്. ഐ   "
english_title: "#Protest #Evening #DYFI #against #National #Highway #development #delay"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222106/protest-evening-dyfi-against-national-highway-development-delay"
published_at: "2024-07-22T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e753304428_gggggggggg.jpg"
keywords: []
---

# #DYFI | പ്രതിഷേധ സായാഹ്നം; ദേശീയ പാത വികസനം ഇഴയുന്നതിനെതിരെ ഡി. വൈ. എഫ്. ഐ   

> **Lead Summary:** **വടകര : ** ദേശീയ പാത വികസനം ഇഴയുന്നതിനെതിരെ ഡി. വൈ. എഫ്. ഐ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

## Article Content

**വടകര : ** ദേശീയ പാത വികസനം ഇഴയുന്നതിനെതിരെ ഡി. വൈ. എഫ്. ഐ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

ദേശീയ പാത വികസന പ്രവൃത്തി ഉടൻ പൂർത്തിയാക്കി ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് ഡി. വൈ.എഫ്. ഐ ആവശ്യപ്പെട്ടു.

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് വടകരയിൽ വലിയ ഗതാഗതക്കുരുക്കും, യാത്രക്കാർക്ക് പദ്ധതി നടത്തിപ്പുക്കാരായ വാഗാഡ് ഗ്രൂപ്പ് അശാസ്ത്രീയമായ നിർമാണമാണ് നടത്തുന്നത്.

മറ്റു പലയിടത്തും ദേശീയ പാതാ വികസനം അവസാന പ്രവർത്തികളിലേക്ക് കടന്നിരിക്കുകയാണ് എന്നാൽ വടകരയിൽ ഇഴഞ്ഞു നീങ്ങുകയാണ്.

വടകരയിൽ നിന്ന് മറ്റു പ്രദേശത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഇപ്പൊൾ നടന്ന് കൊണ്ടിരിക്കുന്ന നിർമാണത്തെ തുടർന്ന് നടത്തിയ ഗതാഗത ക്രമീകരണം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത രീതിയിലാണ് റോഡുള്ളത്.

ഒരു വ്യക്തതയുമില്ലാത്ത ക്രമീകരണം എന്ന നിലയിൽ മാത്രമല്ല,അപകടം ഉണ്ടാക്കുന്ന നിലയും ഉണ്ട്. വഴിയാത്രക്കാർക്ക് വഴി നടക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ട്.

ട്രാഫിക് പോലീസ് കാര്യക്ഷമായി ഇടപെടണം.

ഈ ദുരിതത്തിന് പെട്ടന്ന് പരിഹാരം ഉണ്ടാക്കാൻ അധികാരികൾ തയാറാകണമെന്ന്  ഡി. വൈ.എഫ്. ഐ പ്രതിഷേധ സായാഹ്നം പരിപാടി ആവശ്യപ്പെട്ടു.

ഡി. വൈ. എഫ്. ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ സെക്രട്ടറി എം കെ വികേഷ് ,ബ്ലോക്ക്‌ പ്രസിഡന്റ് ആർ എസ് റിബേഷ്, ബ്ലോക്ക്‌ ട്രഷറർ ടി ടി ജനീഷ് എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222106/protest-evening-dyfi-against-national-highway-development-delay)