---
title: "#Application | ക്ഷീരവികസന വകുപ്പ്  പദ്ധതികളിലേക്ക് 31 വരെ അപേക്ഷിക്കാം"
english_title: "#Applications #can #be #made #till #3st #for# Dairy #Development# Department #projects"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222124/applications-can-be-made-till-3st-for-dairy-development-department-projects"
published_at: "2024-07-22T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e8ba7e6f0b_apply.jpg"
keywords: []
---

# #Application | ക്ഷീരവികസന വകുപ്പ്  പദ്ധതികളിലേക്ക് 31 വരെ അപേക്ഷിക്കാം

> **Lead Summary:** **വടകര :**ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടി.

## Article Content

**വടകര :**ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടി.

www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്താണ് അപേക്ഷകള്‍ നൽകേണ്ടത്.

പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് വികസനം, ഡെയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികള്‍ക്ക് അപേക്ഷിക്കാം.

20 സെന്റിന് മുകളിലുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോളകൃഷി, നേപ്പിയര്‍ പുല്ലാ മുരിങ്ങയും ഉള്‍പ്പെടുന്ന കോളാര്‍ മോഡല്‍ പുല്‍കൃഷി എന്നീ പദ്ധതികളും, പുല്‍കൃഷിക്കു വേണ്ടിയുള്ള യന്ത്രവല്‍ക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി.

ഇതുകൂടാതെ മില്‍ക്ക് ഷെഡ് വികസ- പദ്ധതികള്‍ക്കും അപേക്ഷ നൽകാം.

വിവരങ്ങള്‍ക്ക് ബ്ലോക്കുതലത്തിലെ ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

ഫോണ്‍: 0495-2371254.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222124/applications-can-be-made-till-3st-for-dairy-development-department-projects)