---
title: "#Treecutdown | കുരിക്കിലാട് ഗുളികൻ മുക്കിൽ അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റി"
english_title: "#dangerous #tree #was #cut #down #Kurikilad #Gulikan #Muk"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222289/dangerous-tree-was-cut-down-kurikilad-gulikan-muk"
published_at: "2024-07-23T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f81657a077_MARAM.jpg"
keywords: []
---

# #Treecutdown | കുരിക്കിലാട് ഗുളികൻ മുക്കിൽ അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റി

> **Lead Summary:** **കുരിക്കിലാട്:**വൈക്കിലശ്ശേരി റോഡ്-മലോൽ മുക്ക് റോഡിലെ കുരിക്കിലാട് ഗുളികൻ മുക്കിന് താഴെ വളവിലുള്ള അരയാൽമരം മുറിച്ചു മാറ്റി.

## Article Content

**കുരിക്കിലാട്:**വൈക്കിലശ്ശേരി റോഡ്-മലോൽ മുക്ക് റോഡിലെ കുരിക്കിലാട് ഗുളികൻ മുക്കിന് താഴെ വളവിലുള്ള അരയാൽമരം മുറിച്ചു മാറ്റി.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അരയാൽമരം ചെരിഞ്ഞു വരുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്.

വന്നു നോക്കിയപ്പോൾ മുരന്നെടുത്ത് നിന്നു മണ്ണ് വിണ്ട് കിറിയതായും കണ്ടു.

ഉടൻ വാർഡ് മെമ്പർ ശ്യാമള പൂവ്വേരിയും പ്രദേശവാസികളും സ്ഥലത്തെത്തി.

ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ ഫയർഫോഴ്സിനെയും പോലീസിനെയും റവന്യു അധികൃതരെയുംവിവരമറിയിക്കുകയുംഉടൻ തന്നെ ഫയർ ഫോഴ്സും പോലീസുംസ്ഥലത്തെത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.

പിറ്റേന്ന് കാലത്ത് തന്നെ മരം മുറിച്ചു മാറ്റി. പഞ്ചായത്ത് പ്രസിഡണ്ട്പി.പി ചന്ദ്രശേഖരൻ മാസ്റ്റർ, സ്ഥിരം സമിതി ചെയർമാൻമാരായ സി. നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി, മെമ്പർമാരായ പ്രസാദ് വിലങ്ങിൽ, ഷിനിത ചെറുവത്ത് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

അരയാലിൽ തേനീച്ച കൂടുമുടായിരുന്നു.

സിവിൽ ഡിഫൻസ് ടീം അംഗങ്ങളായ വിജേഷ്, ഫൈസൽ എന്നിവർ ചേർന്ന് പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകി.

പൊതുമരാമത്ത് വകുപ്പ് ഏ.ഇ സ്ഥലത്ത് എത്തിയിരുന്നു.

മരം മുറിച്ചു മാറ്റാൻ മുൻപ് പ്രദേശവാസികൾ പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222289/dangerous-tree-was-cut-down-kurikilad-gulikan-muk)