---
title: "#RJDMarch | ദേശീയപാതയിലെ യാത്രാപ്രശ്‌നം: വഗാഡ് ഓഫീസിലേക്ക് ആർ.ജെ.ഡി. മാർച്ച് "
english_title: "#Highway #travel #issue #RJD #Wagad #office #March"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222349/highway-travel-issue-rjd-wagad-office-march"
published_at: "2024-07-23T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fc4ea3094e_vagad.jpg"
keywords: []
---

# #RJDMarch | ദേശീയപാതയിലെ യാത്രാപ്രശ്‌നം: വഗാഡ് ഓഫീസിലേക്ക് ആർ.ജെ.ഡി. മാർച്ച് 

> **Lead Summary:** **കൊയിലാണ്ടി:**ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്‌ നന്തിയിലെ വഗാഡ് ഓഫിസിലേക്ക് ആർ.ജെ.ഡി. പ്രതിഷേധ മാർച്ച് നടത്തി.

## Article Content

**കൊയിലാണ്ടി:**ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്‌ നന്തിയിലെ വഗാഡ് ഓഫിസിലേക്ക് ആർ.ജെ.ഡി. പ്രതിഷേധ മാർച്ച് നടത്തി.

ദേശീയ പാതയിലും, പരിസര പ്രദേശങ്ങളിലും ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണം അശാസ്ത്രീയമായ നിർമ്മാണ പ്രവൃത്തിയും, മണ്ണിൻ്റെ ഘടനക്ക് അനുസരിച്ചുള്ള പ്ലാൻ തയ്യാറാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവാത്തതുമാണെന്ന് ആർ. ജെ. ഡി വ്യക്തമാക്കി.

കോടിക്കണക്കിന് രൂപ ലാഭം കൊയ്ത് കൊണ്ട് അദാനി ഗ്രൂപ്പ് പണി വഗാഡിന് കൈമാറ്റം ചെയ്തതിലൂടെ കോടികളുടെ അഴിമതിയാണ് നടന്നതെന്നും ആർ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്കരൻ പറഞ്ഞു.

ആർ.ജെ.ഡി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി വാഗാഡിന്റെ നന്തിയിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു.

എം.പി.ശിവാനന്ദൻ, എം.കെ.പ്രേമൻ, രജീഷ് മാണിക്കോത്ത്, രാജൻ കൊളാവിപ്പാലം, പുനത്തിൽ ഗോപാലൻ, കബീർ സലാല, സുരേഷ് മേലേപുറത്ത്, അവിനാശ് പൂക്കാട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222349/highway-travel-issue-rjd-wagad-office-march)