---
title: "#Traffic | യാത്രാദുരിതം; വില്യാപ്പള്ളി -വടകര റൂട്ടിൽ അക്ലോത്ത് നട പാലത്തിനു സമീപം യാത്രാദുരിതം തുടർക്കഥയാവുന്നു"
english_title: "#travel #woes #Vilyapally #Vadakara #route #near #Akloth #footbridge #travel #woes #continue"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222506/travel-woes-vilyapally-vadakara-route-near-akloth-footbridge-travel-woes-continue"
published_at: "2024-07-24T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0b4d5d8bb4_traffc.jpg"
keywords: []
---

# #Traffic | യാത്രാദുരിതം; വില്യാപ്പള്ളി -വടകര റൂട്ടിൽ അക്ലോത്ത് നട പാലത്തിനു സമീപം യാത്രാദുരിതം തുടർക്കഥയാവുന്നു

> **Lead Summary:** **വടകര:**വില്യാപ്പള്ളി-വടകര റൂട്ടിൽ അക്ലോത്ത് നട പാലത്തിനു സമീപം യാത്രാദുരിതം തുടർക്കഥയാവുന്നു.

## Article Content

**വടകര:**വില്യാപ്പള്ളി-വടകര റൂട്ടിൽ അക്ലോത്ത് നട പാലത്തിനു സമീപം യാത്രാദുരിതം തുടർക്കഥയാവുന്നു.

ഗതാഗതഗുരുക്ക് ഇവിടെ ദിവസേനയുള്ള കാഴ്ചയാണ്.

ശക്തമായ മഴ പെയ്യുമ്പോൾ വെള്ളം കെട്ടിനിന്ന് വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥ.

മഴ മാറിയാലാവട്ടെ വെള്ളം കെട്ടിനിന്ന സ്ഥലത്തെ കുഴികൾ വില്ലനാവുന്നു. വാഹനങ്ങൾക്ക് നേരാംവണ്ണം പോകാൻ പറ്റുന്നില്ല.

കാലത്ത് ജോലിക്ക് പോകുന്നവരും സ്കൂ‌ളിൽ പോകുന്നവരുമൊക്കെ കൃത്യമായ സമയം കണക്കുകൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയാലും രക്ഷയില്ല. ഇവിടത്തെ ബ്ലോക്കിൽപെട്ട് കണക്കു കൂട്ടൽ തെറ്റുന്നു.

വാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ കൂടുതൽ ദുരിതമാവുന്നു. ഇതിന്റെ പേരിൽ വാക്ക് തർക്കങ്ങളും പതിവ്.

റോഡിന്റെ അവസ്ഥ മാറ്റിയെടുക്കാൻ അധികാരികൾ ശ്രമിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും അഭ്യർഥിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222506/travel-woes-vilyapally-vadakara-route-near-akloth-footbridge-travel-woes-continue)