---
title: "#familycourt | വടകര കുടുംബ കോടതി കെട്ടിടത്തിന്റെ പ്രവൃത്തി ത്വരിതഗതിയിലാക്കുക -കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ"
english_title: "#Expediting #work #Vadakara #family #court #building #Kerala #Advocate #Clerks #Association"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222532/expediting-work-vadakara-family-court-building-kerala-advocate-clerks-association"
published_at: "2024-07-24T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0c5ba3b9cd_ven.jpg"
keywords: []
---

# #familycourt | വടകര കുടുംബ കോടതി കെട്ടിടത്തിന്റെ പ്രവൃത്തി ത്വരിതഗതിയിലാക്കുക -കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ

> **Lead Summary:** **വടകര : **വടകര കുടുംബ കോടതിക്ക് പണിയുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തി എത്രയും പെട്ടന്ന് പൂർത്തീകരിച്ച് കോടതി പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് കേരള അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ വടകര യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**വടകര : **വടകര കുടുംബ കോടതിക്ക് പണിയുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തി എത്രയും പെട്ടന്ന് പൂർത്തീകരിച്ച് കോടതി പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് കേരള അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ വടകര യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.

ചടങ്ങിൽ വെച്ച് യുവ സാഹിത്യകാന്മാരായ ബിജു പുതുപ്പണത്തെയും ബിനീഷ് പുതുപ്പണത്തെയും, എം. ബി. ബി. എസ് , പ്ലസ് ടു , എസ്. എസ്.എൽ സി, എൽ.എസ്. എസ് വിജയികളെയും അനുമോദിച്ചു.

വടകര റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ ജഡ്‌ജ്‌ വീണ കെ.ബി ഉദ്ഘാടനം ചെയ്തു.

വടകര ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വക്കറ്റ്. എ. സനൂജ്, അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വി. രവീന്ദ്രൻ, സംസ്ഥാന എക്സി. മെമ്പർ ജയരാജൻ, സംസ്ഥാന എക്സി. മെമ്പർ പ്രദീപൻ.സി, ജില്ലാ സെക്രട്രറി സുരാജ്, ജില്ലാ പ്രസിഡൻ്റ് ഒ. ടി മുരളീദാസ്, എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.

പി.എം. വിനു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുഭാഷ് കോറോത്ത് സ്വാഗതവും ശരത്ത് പി.പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222532/expediting-work-vadakara-family-court-building-kerala-advocate-clerks-association)