---
title: "#MLA | എം. എൽ. എ നേരിൽകണ്ടു; ആയഞ്ചേരി ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നിർദ്ദേശം"
english_title: "#MLA #Proposal #solve #waterlogging #Ayanchery #town"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222539/mla-proposal-solve-waterlogging-ayanchery-town"
published_at: "2024-07-24T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0cb4062ead_water.jpg"
keywords: []
---

# #MLA | എം. എൽ. എ നേരിൽകണ്ടു; ആയഞ്ചേരി ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നിർദ്ദേശം

> **Lead Summary:** **ആയഞ്ചേരി :**ടൗണിലെ വെള്ളക്കെട്ട് കാരണം ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ വ്യാപാരികളും പ്രദേശവാസികളും അറിയിച്ചതിനെ തുടർന്ന് എംഎൽഎ ഇതിനായി നേരിട്ടെത്തി.

## Article Content

**ആയഞ്ചേരി :**ടൗണിലെ വെള്ളക്കെട്ട് കാരണം ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ വ്യാപാരികളും പ്രദേശവാസികളും അറിയിച്ചതിനെ തുടർന്ന് എംഎൽഎ ഇതിനായി നേരിട്ടെത്തി.

യാത്രാമധ്യേ ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടതായും ഇതേ തുടർന്നാണ് പിഡബ്ല്യുഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് നിധിൻ ലക്ഷ്മണന്റെയും, അസിസ്റ്റൻറ് എൻജിനീയർ ഷക്കീർ,ഓവർസിയർ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥല പരിശോധന നടത്തിയത്.

ക്രോസ് ഡ്രൈനേജിൽ തടസ്സങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അത് നീക്കി വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചു.

മഴയുടെ തീവ്രത കുറഞ്ഞതിനു ശേഷം പ്രവൃത്തി ആരംഭിക്കണമെന്നും എം എൽഎ നിർദ്ദേശം നൽകി.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് ,പ്രദേശവാസികൾ ,വ്യാപാരികൾ എന്നിവർ സന്ദർശന വേളയിൽ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222539/mla-proposal-solve-waterlogging-ayanchery-town)