---
title: "#protest | വലിയ അവഗണന; വടകരയിൽ കേന്ദ്ര ബജറ്റിനെതിരെ സി. പി. ഐ പ്രതിഷേധം  "
english_title: "#CPI #protest #against #the #central #budget #in #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222597/cpi-protest-against-the-central-budget-in-vadakara"
published_at: "2024-07-24T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a104b3124f4_BUDGET.jpg"
keywords: []
---

# #protest | വലിയ അവഗണന; വടകരയിൽ കേന്ദ്ര ബജറ്റിനെതിരെ സി. പി. ഐ പ്രതിഷേധം  

> **Lead Summary:** **വടകര : **കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള കടുത്ത അവഗണക്കെതിരെ വടകരയിൽ സി. പി. ഐ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**വടകര : **കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള കടുത്ത അവഗണക്കെതിരെ വടകരയിൽ സി. പി. ഐ പ്രതിഷേധം സംഘടിപ്പിച്ചു.

രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്രമാത്രം അവഗണന ഉണ്ടായ വർഷങ്ങൾ ഉണ്ടായിട്ടില്ല.

പ്രതിഷേധ പരിപാടി സി. പി. ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി എൻ. എം. ബിജു അധ്യഷത വഹിച്ചു.

സി. രാമകൃഷ്ണൻ പ്രസംഗിച്ചു.

പ്രതിഷേധ പരിപാടിക്കും പ്രകടനത്തിനും പി. സജീവ് കുമാർ , പി. കെ സതീശൻ ,കെ. കെ രഞ്ജിഷ് , വി. പി രാഘവൻ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222597/cpi-protest-against-the-central-budget-in-vadakara)