#Hurricane | ഇന്നും ചുഴലിക്കാറ്റ്; എടച്ചേരിയിൽ നാശനഷ്ടങ്ങൾ നേരിൽ കാണാൻ എംഎൽഎ എത്തി

#Hurricane | ഇന്നും ചുഴലിക്കാറ്റ്; എടച്ചേരിയിൽ നാശനഷ്ടങ്ങൾ നേരിൽ കാണാൻ എംഎൽഎ എത്തി
Jul 25, 2024 02:59 PM | By Jain Rosviya

എടച്ചേരി :(vatakara.truevisionnews.com)ഇന്നലെ അർദ്ധരാത്രി ചുഴലിക്കാറ്റ് വ്യാപക നാശ നഷ്ടം വിതച്ച എടച്ചേരി ഗ്രാമ പഞ്ചായത്തിൽ ഇന്ന് പകൽ വീണ്ടും ചുഴലിക്കാറ്റ് വീശി.

പകൽ പതിനൊന്നരയോടെ ആഞ്ഞ് വീശിയ ചുഴലിക്കാറ്റ് എടച്ചേരി നരിക്കുന്ന് യുപി സ്കൂൾ പരിസരത്തും കളിയാം വെള്ളിയിലുമാണ് സംഹാര താണ്ഡവം നടത്തിയത്.

വള്ളിൽ ദിനേശ് ബാബു , ബിന്ദു എന്നിവരുടെ വീടിന് മൂന്ന് പ്ലാവുകളും ഒരു കവുങ്ങും മുറിഞ്ഞു വീണു.

മീത്തൽ പ്രകാശൻ, കളരികെട്ടിയ പറമ്പത്ത് മനോജൻ തുടങ്ങിയവരുടെ വീടുകളിലാണ് നാശനഷ്ടം.

വേങ്ങോളിയിൽ ഇന്നലെ രാത്രി 12 മണിക്ക് വീശിയ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം.

വേങ്ങോളി അംഗനവാടിയിൽ മുകളിലെ ഷീറ്റ് 500 മീറ്റർ അകലേക്ക് പോയി പതിച്ചു.

അംഗനവാടിക്കുമുകളിലെ ഫർണിച്ചറുകൾ നൂറിൽപരം പുസ്തകങ്ങൾ എന്നി നശിച്ചുപോയി.

പടിഞ്ഞാറയിൽ രവിയുടെ വീടിനു മുകളിൽ മരം വീണു തകർന്നു.

വീട്ടിനകത്തു വെള്ളം കയറി, ചാത്തോത്ത് ഭാസ്കരൻ, വട്ടക്കണ്ടി രാജീവൻ, വേങ്ങോളി മഹാഗണപതി ക്ഷേത്രം, വേങ്ങോളി ലക്ഷം വീട്ടിൽ ചന്ദ്രൻ, ജാനു, സജീവൻ, സുധാകരൻ, ചെറുവലത്ത്, സജീവൻ,ലത മീത്തലെ കുന്നത്ത് അശോകൻ, പുത്തൻപുരയിൽ സുന്ദരൻ എന്നിവരുടെ വീടുകൾക്ക് കേടുപാടു പറ്റി.

നിരവധി കാർഷിക വിളകൾ നശിച്ചു.

വേങ്ങോളി ലക്ഷം വീട്ടിൽ ശാന്ത, ഒറ്റ പുരക്കൽ രമണി, ശാരദ ,പണ്ടാരപീടികയിൽ രാജൻ, എന്നിവരുടെ മരങ്ങൾ നിലംപതിച്ചു.

പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്ന് പ്രദേശം ഇരുട്ടിലായി. ഒന്തത്ത് ചാത്തുവിൻ്റെ ചായക്കട, കൃഷ്ണ ക്വർട്ടേഴ്സ് എന്നിവയുടെ മേൽക്കുര തകർന്നു.

നഷ്ടബാധിതരുടെ വീടുകളിൽ ഇകെ വിജയൻ എംഎൽഎ സന്ദർശിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ, സുരേന്ദ്രൻ മാസ്റ്റർ , പ്രജീഷ് പുന്നോളി തുടങ്ങിയവർ എം എൽ എ യ്ക്കൊപ്പം ഉണ്ടായിരുന്നു.

#Hurricane #MLA #came #Edachery #damage #person

Next TV

Related Stories
#Masami |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 18, 2024 01:18 PM

#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#accident | വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Oct 18, 2024 01:03 PM

#accident | വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വർഷങ്ങളായി മത്സ്യവിൽപന നടത്തുന്ന അബ്ദുള്ള മണിയൂർ മേഖലയിൽ ഏറെ...

Read More >>
#culturalsquare | വടകരയുടെ സായാഹ്നങ്ങൾക്ക് ചാരുതയേകാൻ; സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും

Oct 18, 2024 12:45 PM

#culturalsquare | വടകരയുടെ സായാഹ്നങ്ങൾക്ക് ചാരുതയേകാൻ; സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും

നഗരസഭ സാംസ്കാരിക അക്കാദിമിയുടെ ഉദ്ഘാടന വേളയിലാണ് സാംസ്കാരിക ചത്വരം നിർമിക്കുമെന്ന...

Read More >>
#Sportsfestival | തോടന്നൂർ സബ്ജില്ലാ കായികമേള; വില്യാപ്പള്ളി എം.ജെ യ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

Oct 18, 2024 12:11 PM

#Sportsfestival | തോടന്നൂർ സബ്ജില്ലാ കായികമേള; വില്യാപ്പള്ളി എം.ജെ യ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

279 പോയൻ്റോടെ മേമുണ്ട രണ്ടാംസ്ഥാനവും,193 പോയന്റ് നേടി ആർ.എ.സി. കടമേരി മൂന്നാം സ്ഥാനവും...

Read More >>
#MKPremnath | കനൽ സ്മരണ 20 ന്; അഡ്വ: എം. കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം വില്ല്യാപ്പള്ളിയിൽ

Oct 18, 2024 11:13 AM

#MKPremnath | കനൽ സ്മരണ 20 ന്; അഡ്വ: എം. കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം വില്ല്യാപ്പള്ളിയിൽ

മുൻ എം.പിയും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ: സെബാസ്റ്റ്യൻ പോൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം...

Read More >>
 #train | വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

Oct 18, 2024 10:44 AM

#train | വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ...

Read More >>
Top Stories










Entertainment News