---
title: "#strongwind | ശക്തമായ കാറ്റ്; റോഡിൽ വീണ മരങ്ങൾ മുറിച്ചു മാറ്റി വടകര അഗ്നി രക്ഷാസേന"
english_title: "#strong #winds #Vadakara #fireforce #cut #the #fallen #trees #road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222822/strong-winds-vadakara-fireforce-cut-the-fallen-trees-road-new"
published_at: "2024-07-25T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a26d85a3529_caar.jpg"
keywords: []
---

# #strongwind | ശക്തമായ കാറ്റ്; റോഡിൽ വീണ മരങ്ങൾ മുറിച്ചു മാറ്റി വടകര അഗ്നി രക്ഷാസേന

> **Lead Summary:** **വടകര: **വില്യാപ്പള്ളി കല്ലേരി റോഡിൽ പൊൻമേരിയിൽ കടപുഴകി വീണ മാവ് അഗ്നി രക്ഷാ സേന മുറിച്ച് മാറ്റി റോഡ് ഗതാഗത യോഗ്യമാക്കി.

## Article Content

**വടകര: **വില്യാപ്പള്ളി കല്ലേരി റോഡിൽ പൊൻമേരിയിൽ കടപുഴകി വീണ മാവ് അഗ്നി രക്ഷാ സേന മുറിച്ച് മാറ്റി റോഡ് ഗതാഗത യോഗ്യമാക്കി.

ഇന്ന് രാവിലെ പതിനൊന്നര മണിയോടുകൂടി ഉണ്ടായ ശക്തമായ കാറ്റിലാണ് മരം വീണ് റോഡു ഗതാഗതം തടസ്സപ്പെട്ടത്.

ആയഞ്ചേരി തിരുവള്ളൂർ റോഡിൽ തറപൊയിൽ അറപ്പീടിക എന്ന സ്ഥലത്ത് ഇലക്ട്രിസിറ്റി ലൈനിലും റോഡിലുമായി വീണ മരം അഗ്നി രക്ഷാ സേന മുറിച്ചുമാറ്റി.

താഴെ കോമത്ത് ക്ഷേത്രപരിധിയിലുള്ള സ്ഥലത്തെ മരമാണ് അപകടകരമായി റോഡിലേക്കും ഇലക്ട്രിസിറ്റി ലൈനിലേക്കും കടപുഴ വീണത്.

സ്റ്റേഷൻ ഓഫീസർ വർഗീസ് പി. ഒ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി. കെ ഷൈജേഷ്,   ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ ലിജു എ, ബിനീഷ് വി. കെ, അർജുൻ സി. കെ, ജിബിൻ ടി. കെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാർ ജൈസൽ പി. കെ, സുബൈർ കെ, എന്നിവർ ചേർന്നാണ് മരങ്ങൾ മുറിച്ച് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222822/strong-winds-vadakara-fireforce-cut-the-fallen-trees-road-new)