---
title: "#robbery | സ്വർണമാല കവർച്ച; മണിയൂർ കുറുന്തോടിയിൽ ബൈക്കിലെത്തിയ മോഷ്‌ടാവ്  വീട്ടമ്മയുടെ സ്വർണമാല തട്ടിപ്പറിച്ചു"
english_title: "#thief #on #bike #stole #housewife #gold #necklace #maniyur #kurunthod"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222935/thief-on-bike-stole-housewife-gold-necklace-maniyur-kurunthod"
published_at: "2024-07-26T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a348036f304_aaaaaaaaaaff.jpg"
keywords: []
---

# #robbery | സ്വർണമാല കവർച്ച; മണിയൂർ കുറുന്തോടിയിൽ ബൈക്കിലെത്തിയ മോഷ്‌ടാവ്  വീട്ടമ്മയുടെ സ്വർണമാല തട്ടിപ്പറിച്ചു

> **Lead Summary:** **മണിയൂർ: **കുറുന്തോടിയിൽ വീട്ടമ്മയുടെ സ്വർണമാല ബൈക്കിലെത്തിയ മോഷ്‌ടാവ് തട്ടിപ്പറിച്ചു.

## Article Content

**മണിയൂർ: **കുറുന്തോടിയിൽ വീട്ടമ്മയുടെ സ്വർണമാല ബൈക്കിലെത്തിയ മോഷ്‌ടാവ് തട്ടിപ്പറിച്ചു.

ചാത്തോത്ത് മീത്തൽ ശൈലജയുടെ മാലയാണ് നഷ്‌ടമായത്‌.

ഒന്നേകാൽ പവനോളം വരുന്നതാണ് മാല.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കുറുന്തോടി വില്ലേജ് ഓഫീസ് പരിസരത്താണ് സംഭവം.

ഓഫീസിന് സമീപത്താണ് ശൈലജയുടെ വീട്. ഇവിടെ നിന്നും സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങാനായി ഇറങ്ങിയതായിരുന്നു.

ഇതിനിടെ ഹെൽമറ്റും മഴക്കോട്ടും ധരിച്ചെത്തിയ ഒരാൾ മാല തട്ടിപ്പറിച്ച് ശൈലജയെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു.

ശൈലജയുടെ ശബ്‌ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും മോഷ്‌ടാവ് ഇടവഴിയിലൂടെ ബൈക്ക് ഓടിച്ച് രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222935/thief-on-bike-stole-housewife-gold-necklace-maniyur-kurunthod)