---
title: "#Riseanddrive | സ്ത്രീശാക്തീകരണം; ആയഞ്ചേരിയില്‍ വനിതാ ലീഗിന്റെ റൈസ് ആന്‍ഡ് ഡ്രൈവ് പരിപാടിക്ക് തുടക്കം "
english_title: "#Women #Empowerment #Women #League #Rise #and #Drive #program #has #started #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222952/women-empowerment-women-league-rise-and-drive-program-has-started-ayanchery-new"
published_at: "2024-07-26T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a350b6a5c84_ayanv.jpg"
keywords: []
---

# #Riseanddrive | സ്ത്രീശാക്തീകരണം; ആയഞ്ചേരിയില്‍ വനിതാ ലീഗിന്റെ റൈസ് ആന്‍ഡ് ഡ്രൈവ് പരിപാടിക്ക് തുടക്കം 

> **Lead Summary:** **ആയഞ്ചേരി:**സ്ത്രീ ശാക്തീകരണത്തിന് മാര്‍ഗ രൂപവുമായി ആയഞ്ചേരിയില്‍ വനിതാ ലീഗിന്റെ റൈസ് ആന്‍ഡ് ത്രൈവ് പരിപാടിക്ക് തുടക്കമായി.

## Article Content

**ആയഞ്ചേരി:**സ്ത്രീ ശാക്തീകരണത്തിന് മാര്‍ഗ രൂപവുമായി ആയഞ്ചേരിയില്‍ വനിതാ ലീഗിന്റെ റൈസ് ആന്‍ഡ് ത്രൈവ് പരിപാടിക്ക് തുടക്കമായി.

ആയഞ്ചേരി പഞ്ചായത്ത് വനിതാ ലീഗ് ട്രഷറര്‍ ബീവി സുമയ്യ ഉദ്ഘാടനം ചെയ്തു.

ജമീല കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.

സ്ത്രീകളുടെ സ്ഥിതി വിലയിരുത്തുകയും അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും കണ്ടെത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന ചര്‍ച്ചാ വേദിയായി മാറുകയാണ് ആയഞ്ചേരി ടൗണ്‍ വനിതാ ലീഗിന്റെ റൈസ് ആന്‍ഡ് ഡ്രൈവ് പരിപാടി.

30 വീടുകള്‍ക്ക് ഒരു ക്ലസ്റ്റര്‍ എന്ന രീതിയില്‍ ക്ലസ്റ്ററുകള്‍ രൂപവത്കരിച്ച് വിവരശേഖരണം നടത്തുകയാണ് വനിതാ ലീഗ്.

ഇതുവഴി സ്ത്രീകളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കും.

സ്ത്രീകളുടെ ഉന്നമനത്തിന് ഉപകരിക്കുന്ന കര്‍മ പരിപാടികള്‍ റൈസ് ആന്‍ഡ് ഡ്രൈവ് പരിപാടിയില്‍ വനിതാലീഗ് ആയഞ്ചേരി ടൗണ്‍ കമ്മിറ്റി ആവിഷ്‌കരിച്ചു.

സുമയ്യ ചാലില്‍, ഹസീന ഊരാളിവീട്ടില്‍, സുമയ്യ ആലാറ്റില്‍ താഴെക്കുനി, മുംതാസ് വടക്കയില്‍, ആയിശ മാടാശ്ശേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222952/women-empowerment-women-league-rise-and-drive-program-has-started-ayanchery-new)