---
title: "#accident | വടകരയിൽ മരുമകൾ ഓടിച്ച സ്കൂട്ടറിൽ വാഹനമിടിച്ചു , തെറിച്ചുവീണ അമ്മയ്ക്ക് ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം"
english_title: "#Vadakara #scooter #driven #daughter #was #hit #vehicle #mother #fell #under #bus "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223029/vadakara-scooter-driven-daughter-was-hit-vehicle-mother-fell-under-bus"
published_at: "2024-07-26T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a38ab7e38b7_aaaaaaaaaaaaaq.jpg"
keywords: []
---

# #accident | വടകരയിൽ മരുമകൾ ഓടിച്ച സ്കൂട്ടറിൽ വാഹനമിടിച്ചു , തെറിച്ചുവീണ അമ്മയ്ക്ക് ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം

> **Lead Summary:** **വടകര : **ദേശീയപാതയിൽ വടകരയിൽ അമ്മയും മരുമകളും സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചു.

## Article Content

**വടകര : **ദേശീയപാതയിൽ വടകരയിൽ അമ്മയും മരുമകളും സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചു.

റോഡിലേക്ക് തെറിച്ചുവീണ അമ്മയുടെ ദേഹത്തേക്ക് ബസ്സ് കയറി.

ബസ്സിന്റെ ടയറിന്റെ അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

ഇന്ന് വൈകീട്ട് 4 : 15 ഓടെ വടകര അടക്കാത്തെരുവിനടുത്തെ കൊപ്ര ഭവനിന് മുന്നിലാണ് അപകടം.

ചോറോട് സ്വദേശി എമടത്തിൽ പ്രഭ (75 ) ആണ് മരിച്ചത്.

സ്കൂട്ടർ ഓടിച്ച യുവതിയെ പരിക്കുകളോടെ വടകര ആശാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ദേശീയ പാത നിർമ്മാണം നടക്കുന്നതിനാൽ തകർന്ന ഇടുങ്ങിയ റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്.

അപകടത്തിൽ തൽക്ഷണം മരിച്ച വീട്ടമ്മയുടെ മൃതദേഹം റോഡിൽ നിന്ന് മാറ്റിയിട്ടില്ല.

വടകര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് .

മൃതദേഹം ഉടൻ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റും .

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.

മക്കൾ: പരേതനായ ലത്തീഷ് , റീജേഷ്,രൂപേഷ്

മരുമകൾ: ശ്രീകല ( അഹല്യ കണ്ണാശുപത്രി സ്റ്റാഫ് ) ശീതൾ അപർണ ( അസി. ഡയരകർ വിഎച്ച്സി ).

 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223029/vadakara-scooter-driven-daughter-was-hit-vehicle-mother-fell-under-bus)