---
title: "മണിയൂര്‍ മീനത്ത് കരയില്‍ വിറക് പുരയ്ക്ക് തീ പിടിച്ചു"
english_title: "The barn caught fire  in  Maniyoor Meenath  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22312/the-barn-caught-fire-in-maniyoor-meenath"
published_at: "2022-01-23T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed687c8e78e_fire photo.jpg"
keywords: []
---

# മണിയൂര്‍ മീനത്ത് കരയില്‍ വിറക് പുരയ്ക്ക് തീ പിടിച്ചു

> **Lead Summary:** **വടകര: ** മണിയൂര്‍ മീനത്ത് കരയില്‍ വിറക്പുരയ്ക്ക് തീ പിടിച്ചു. തീപിടുത്തത്തില്‍ മീനത്ത് കരയില്‍ കുറ്റിച്ചാലില്‍ മൊയ്തുവിന്റെ വീടിനോട് ചേര്‍ന്ന വിറക് പുരയും തൊട്ടടുത്തുളള 2 തെങ്ങുകളും കത്തിയത്.

## Article Content

**വടകര: ** മണിയൂര്‍ മീനത്ത് കരയില്‍ വിറക്പുരയ്ക്ക് തീ പിടിച്ചു. തീപിടുത്തത്തില്‍ മീനത്ത് കരയില്‍ കുറ്റിച്ചാലില്‍ മൊയ്തുവിന്റെ വീടിനോട് ചേര്‍ന്ന വിറക് പുരയും തൊട്ടടുത്തുളള 2 തെങ്ങുകളും കത്തിയത്.

വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വടകര ഫയര്‍ സ്റ്റേഷന്‍ അസി: ഓഫീസര്‍ കെ സതീശന്റെ നേതൃത്വത്തില്‍ 2 യൂണിറ്റ് സേനയെത്തി തീ അണച്ചു.

സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസറായ വിജിത്ത് കുമാര്‍ , ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍മാരായ ദീപക്.കെ, റിജീഷ് കുമാര്‍ , രാഗിന്‍ കുമാര്‍ , സജിത്ത് . ഐ.എം, പ്രജിത്ത് നാരായണന്‍, ശിബി ഷാല്‍ പി.ടി.കെ, അനുരാഗ് അശോക്, ഹോംഗാര്‍ഡ് രാജേഷ് എന്നിവര്‍ അഗ്‌നിശമന പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22312/the-barn-caught-fire-in-maniyoor-meenath)