---
title: "#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു"
english_title: "#dog #attack #Pudupanam #school #student #bitten #body"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223177/dog-attack-pudupanam-school-student-bitten-body"
published_at: "2024-07-27T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4922674fd8_dog.jpg"
keywords: []
---

# #dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

> **Lead Summary:** **വടകര:** പുതുപ്പണത്ത് സ്‌കൂൾ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിക്ക് നേരെ നായയുടെ ആക്രമണം.

## Article Content

**വടകര:** പുതുപ്പണത്ത് സ്‌കൂൾ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിക്ക് നേരെ നായയുടെ ആക്രമണം.

ദേഹമാസകലം കടിയേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതുപ്പണം ജെ.എൻ.എം ഹയർസെക്കന്ററി സ്‌കൂൾ ഒമ്പതാം തരം വിദ്യാർഥി സൗമിത് കൃഷ്ണനാണ് സാരമായ കടിയേറ്റത്.

വെള്ളിയാഴ്ച സ്കൂ‌ൾ വിട്ടു വരുന്ന വഴിയിൽ സിദ്ധാന്തപുരം ക്ഷേത്രത്തിനടുത്താണ് സംഭവം.

ഇതിനടുത്തുള്ള വീട്ടിൽ വളർത്തുന്ന നായയാണ് കടിച്ചത്. ഇരുപത്തിരണ്ടോളം കടിയാണ് സൗമിതിനേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയവരാണ് കുട്ടിയെ രക്ഷിച്ചത്.

കൈക്കും കാലിനും പിൻഭാഗത്തുമൊക്കെ കടിയേറ്റു.

ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടിയെ കോഴിക്കോടേക്ക് റഫർ ചെയ്യുകയായിരുന്നു.

എല്ലാ മുറിവുകളിലും ഇഞ്ചക്ഷൻ എടുക്കേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223177/dog-attack-pudupanam-school-student-bitten-body)