#KKSudhakaran | വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒളിച്ചു കടത്തിയ അക്കാദമിക് കലണ്ടർ -കെ.കെ.സുധാകരൻ

#KKSudhakaran | വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒളിച്ചു കടത്തിയ അക്കാദമിക് കലണ്ടർ -കെ.കെ.സുധാകരൻ
Jul 27, 2024 03:27 PM | By Jain Rosviya

വടകര:(vatakara.truevisionnews.com)പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് ധൃതി പിടിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒളിച്ചു കടത്തിയ വിദ്യാഭ്യാസ കലാണ്ടറാണെന്ന് സി.പി.ഐ അധ്യാപക സംഘടനയായ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) സംസ്ഥാന പ്രസിഡൻറ് കെ.കെ.സുധാകരൻ.

എ.കെ.എസ്.ടി.യു ജില്ലാ കമ്മറ്റി വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

അധ്യാപകരെ വിശ്വാസത്തിലെടുക്കാതെ നിർണായകകാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥ ലോബിക്ക് സ്വാതന്ത്ര്യം നൽകുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ലെന്നും പങ്കാളിത്ത പെൻഷൻ കാര്യത്തിലുള്ള ഇരട്ട താപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അശാസ്ത്രീയ അക്കാദമിക് കലണ്ടർ പുനക്രമീകരിക്കുക, ആറാം പ്രവൃത്തി ദിനം ഒഴിവാക്കുക, നീറ്റ്, നെറ്റ്, യോഗ്യതാ പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കുക, വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കുന്ന ദേശീയ നയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായുള്ള സമരത്തിൻ്റെ ഭാഗമായാണ് ധർണ നടത്തിയത്.

ജില്ലാ പ്രസിഡൻ്റ്  കെ.വി.ആനന്ദൻ അധ്യക്ഷനായി.

സെക്രട്ടറി ബി.ബി. ബിനീഷ്, എ.ടി.വിനീഷ്, സി.വി.സജിത്ത്, കെ.സുധിന, സി.രാമകൃഷ്ണൻ, കെ.പി.പവിത്രൻ, പി.അനീഷ്, ഡോ: വിദ്യ ജി.നായർ, സി.കെ.ബാലകൃഷ്ണൻ, പ്രജിഷ എളങ്ങോത്ത്, എന്നിവർ സംസാരിച്ചു 

#Education #department #trying #implement #academic #calendar #smuggled #KKSudhakaran

Next TV

Related Stories
#Space |  എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

Sep 7, 2024 08:43 PM

#Space | എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

വടകര ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം...

Read More >>
 #Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

Sep 7, 2024 08:33 PM

#Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

വി ടി മുരളി പാട്ടും വർത്തമാനത്തിനും...

Read More >>
#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 7, 2024 07:08 PM

#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

Sep 7, 2024 03:02 PM

#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

മൂരാട് പാലം ആരംഭിക്കുന്നതിനു മുൻപ് പെട്രോൾ പമ്പിന് സമീപത്തെ ഉയർന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്....

Read More >>
#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

Sep 7, 2024 02:05 PM

#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഇതിൽ നിന്ന്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 7, 2024 12:01 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup