---
title: "ചെരണ്ടത്തൂരില്‍ അഗ്‌നിരക്ഷാസേന  കിണറ്റില്‍ വീണ പശുവിനെ  രക്ഷപ്പെടുത്തി "
english_title: " In Cherandathoor, the fire brigade rescued a cow that fell into a well"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22332/in-cherandathoor-the-fire-brigade-rescued-a-cow-that-fell-into-a-well"
published_at: "2022-01-23T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed82ca8925d_fire force.jpg"
keywords: []
---

# ചെരണ്ടത്തൂരില്‍ അഗ്‌നിരക്ഷാസേന  കിണറ്റില്‍ വീണ പശുവിനെ  രക്ഷപ്പെടുത്തി 

> **Lead Summary:** **വടകര: ** ചെരണ്ടത്തൂരില്‍ പുല്ലുമേയുന്നതിനടയില്‍ അബദ്ധവശാല്‍ കിണറ്റില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന. 8 അടിയോളം വെള്ള മുള്ള കിണറ്റിലകപ്പെട്ട ആശാരിക്കണ്ടിയില്‍ അബ്ദുള്ളയുടെ ഉടമസ്ഥതതയിലുള്ള ഒന്നര വയസ് പ്രായമുള്ള പശുവിനെയാണ് അഗ്‌നിരക്ഷാസേന അംഗങ്ങള്‍ രക്ഷപ്പെടുത്തിയത്.

## Article Content

**വടകര: ** ചെരണ്ടത്തൂരില്‍ പുല്ലുമേയുന്നതിനടയില്‍ അബദ്ധവശാല്‍ കിണറ്റില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന. 8 അടിയോളം വെള്ള മുള്ള കിണറ്റിലകപ്പെട്ട ആശാരിക്കണ്ടിയില്‍ അബ്ദുള്ളയുടെ ഉടമസ്ഥതതയിലുള്ള ഒന്നര വയസ് പ്രായമുള്ള പശുവിനെയാണ് അഗ്‌നിരക്ഷാസേന അംഗങ്ങള്‍ രക്ഷപ്പെടുത്തിയത്.

വടകര അഗ്‌നി രക്ഷാസേന വിഭാഗം അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ സതീശന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഫയര്‍ & റെസ്‌ക്യു ഓഫീസര്‍മാരായ ആദര്‍ശ് . വി.കെ , ജാഹിര്‍ എം എന്നിവര്‍ കിണറ്റിലിറങ്ങി ഹോസും റോപ്പും ഉപയോഗിച്ചാണ് പശുവിനെ പുറത്തെത്തിച്ചത്.

രക്ഷാപ്രവര്‍ത്തനത്തില്‍ സീനിയര്‍ ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍ വിജിത്ത് കുമാര്‍, ഫയര്‍ & റെസ്‌ക്യു ഓഫീസര്‍മാരായ ദീപക്. കെ പ്രജിത്ത് നാരായണന്‍, അനുരാഗ് അശോക് എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22332/in-cherandathoor-the-fire-brigade-rescued-a-cow-that-fell-into-a-well)