---
title: "#Protest | അശാസ്ത്രീയ അക്കാദമിക് കലണ്ടർ; കടമേരി എം.യു.പി. സ്കൂളിൽ അധ്യാപക സമര സമിതിയുടെ  പ്രതിഷേധം"
english_title: "#Academic #Calendar #Kadameri #MUP #Protest #teachers #strike #committee #school"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223349/academic-calendar-kadameri-mup-protest-teachers-strike-committee-school"
published_at: "2024-07-27T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a518d334e13_AAAAAAAAAAAAA.jpg"
keywords: []
---

# #Protest | അശാസ്ത്രീയ അക്കാദമിക് കലണ്ടർ; കടമേരി എം.യു.പി. സ്കൂളിൽ അധ്യാപക സമര സമിതിയുടെ  പ്രതിഷേധം

> **Lead Summary:** **ആയഞ്ചേരി: ** അശാസ്ത്രീയമായ അക്കാദമിക് കലണ്ടറിനെതിരെ സംയുക്ത അധ്യാപക സമര സമിതിയുടെ ആഭിമുഖ്യത്തിൽ കടമേരി എം.യു.പി. സ്കൂളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

## Article Content

**ആയഞ്ചേരി: ** അശാസ്ത്രീയമായ അക്കാദമിക് കലണ്ടറിനെതിരെ സംയുക്ത അധ്യാപക സമര സമിതിയുടെ ആഭിമുഖ്യത്തിൽ കടമേരി എം.യു.പി. സ്കൂളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

തലതിരിഞ്ഞ വിദ്യാഭ്യാസ നയം കാരണം വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങങ്ങളും പ്രയാസങ്ങളും സർക്കാർ മനസ്സിലാക്കണമെന്നും അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി അധ്യാപക സംഘടനകൾ രംഗത്ത് വരുമെന്നും പ്രതിഷേധ സംഗമം മുന്നറിയിപ്പ് നൽകി.

പരിപാടിയിൽ പി. പ്രേംദാസ് (കെ. പി. എസ്. ടി. യു), പി.കെ. അഷറഫ് (കെ.എസ്. ടി. യു), ടി.കെ. ഹാരിസ് (കെ.എ.ടി. എഫ്) എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223349/academic-calendar-kadameri-mup-protest-teachers-strike-committee-school)