---
title: "#Pavementissue | യാത്രക്കാർക്ക് ദുരിതം; വടകര നഗരസഭാ എട്ടാം വാർഡിൽ ഫുട്‌പാത് നവീകരണം പാതിവഴിയിൽ "
english_title: "#Pavement #upgrade #halfway #through #Passengers #suffer"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223431/pavement-upgrade-halfway-through-passengers-suffer-new"
published_at: "2024-07-28T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5d911b291f_aaaaaaaaaaaaaaq.jpg"
keywords: []
---

# #Pavementissue | യാത്രക്കാർക്ക് ദുരിതം; വടകര നഗരസഭാ എട്ടാം വാർഡിൽ ഫുട്‌പാത് നവീകരണം പാതിവഴിയിൽ 

> **Lead Summary:** **വടകര:**നഗരസഭാ എട്ടാം വാർഡിൽ ചോളംവയലിൽ നിന്ന് കേരള കൊയർ റോഡിലേക്ക് പ്രവേശിക്കുന്ന ഫുട്ടാത്ത് നവീകരണം പാതി വഴിയിൽ.

## Article Content

**വടകര:**നഗരസഭാ എട്ടാം വാർഡിൽ ചോളംവയലിൽ നിന്ന് കേരള കൊയർ റോഡിലേക്ക് പ്രവേശിക്കുന്ന ഫുട്ടാത്ത് നവീകരണം പാതി വഴിയിൽ.

മാസങ്ങൾക്ക് മുൻപ് തുടങ്ങിയ പ്രവൃത്തി സാങ്കേതിക കുരുക്കിൽ പെട്ടതോടെ ജനം ദുരിതത്തിലായി.

ഫുല്ലാത്തിൽ 35 മീറ്റർ പുതുക്കി പണിതിട്ട് മാസങ്ങളായെങ്കിലും ബാക്കി വരുന്ന 20 മീറ്ററിലാണ് പ്രവൃത്തി മുടങ്ങിയിരിക്കുന്നത്. ഇതോടെ കാൽനട യാത്ര ദുഷ്കരമായി.

നിരതെറ്റിക്കിടക്കുന്ന നടപ്പാത ലവൽ ചെയ്ത് യാത്ര സുഗമമാക്കുന്ന പ്രവൃത്തിയാണ് പാതി വഴിയിൽ നിലച്ചിരിക്കുന്നത്. നടപ്പാത നവീകരണത്തിനൊപ്പം അഴുക്കാൽ പുതുക്കി പണിയേണ്ടതുമുണ്ട്.

മാർക്കറ്റ് റോഡിൽ നിന്നു ജെടി റോഡിലേക്കും അടക്കാതെരു ഭാഗത്തേക്കും എളുപ്പവഴിയെന്ന നിലയിൽ കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രികരും ഉപയോഗപ്പെടുത്തിയിരുന്ന വഴിയാണ് അധികൃതരുടെ അലംഭാവത്താൽ ഉപയോഗിക്കാനാവാതെ കിടക്കുന്നത്.

നഗരസഭാ ഫണ്ട് വിനിയോഗിച്ചാണ് നിർമാണമെങ്കിലും 20 മീറ്ററിന്റെ കാര്യത്തിൽ ഫണ്ട് പാസാകുന്നതിന് സർക്കാർതലത്തിൽ അനുമതി വേണ്ടതുണ്ട്. ഇത് ലഭിക്കുന്നതിലെ കാലതാമസമാണ് പ്രവൃത്തി നിശ്ചലമാക്കിയതെന്നാണ് വിവരം.

നാലു മാസമായി പ്രവൃത്തി മുടങ്ങിയിരിക്കുകയാണ്. ഇത് ഇവിടത്തുകാരെ മാത്രമല്ല സമീപ പ്രദേശങ്ങളിലേക്ക് എളുപ്പം എത്തിച്ചേരേണ്ടവരേയും കഷ്ടത്തിലാക്കിയിരിക്കുകയാണ്.

പരിചയമില്ലാത്തവർ രാത്രി കാലങ്ങളിൽ ഇതുവഴി ഇരുചക്ര വാഹനത്തിലോ കാൽ നടയായോ പോയാൽ അപകടത്തിൽ പെടുന്ന അവസ്ഥയാണ്.

പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കി ദുരിതം അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223431/pavement-upgrade-halfway-through-passengers-suffer-new)