---
title: "#kidneydiagnosiscamp | വൃക്കരോഗനിർണ്ണയ ക്യാമ്പ്; നാട്ടുകാർക്ക് ആശ്വാസമായി ചെമ്മരത്തൂർ നാട്ടൊരുമ കൂട്ടായ്മയും  വടകര തണലും "
english_title: "#kidney #diagnosis #camp #organized #under #auspices #chemmarathur #natoruma #vadakara #thanal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223473/kidney-diagnosis-camp-organized-under-auspices-chemmarathur-natoruma-vadakara-thanal"
published_at: "2024-07-28T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a6017dc158f_qqqqqqqqqqqqq.jpg"
keywords: []
---

# #kidneydiagnosiscamp | വൃക്കരോഗനിർണ്ണയ ക്യാമ്പ്; നാട്ടുകാർക്ക് ആശ്വാസമായി ചെമ്മരത്തൂർ നാട്ടൊരുമ കൂട്ടായ്മയും  വടകര തണലും 

> **Lead Summary:** **കോട്ടപ്പള്ളി:**ചെമ്മരത്തൂർ നാട്ടൊരുമ കൂട്ടായ്‌മയുടെയും വടകര തണലിന്റെയും ആഭിമുഖ്യത്തിൽ വൃക്കരോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കോട്ടപ്പള്ളി:**ചെമ്മരത്തൂർ നാട്ടൊരുമ കൂട്ടായ്‌മയുടെയും വടകര തണലിന്റെയും ആഭിമുഖ്യത്തിൽ വൃക്കരോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

വടകര ഡോൺ പബ്ലിക് സ്കൂ‌ളിൽ വച്ച് നടന്ന ക്യാമ്പിൽ വൃക്ക രോഗനിർണ്ണയത്തിന് പുറമേ പ്രമേഹം, പ്രഷർ പരിശോധനയും നടന്നു.

ചെമ്മരത്തൂർ പ്രദേശത്തെ കുട്ടികൾ ചേർന്ന് കൂട്ടായ്‌മയുടെ പേര് അനാവരണം ചെയ്ത്കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു.

രാജേഷ് കൂടത്താഴ, വൈശാഖ് കയ്യാല, വെള്ളാച്ചേരി രഘുനാഥ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223473/kidney-diagnosis-camp-organized-under-auspices-chemmarathur-natoruma-vadakara-thanal)