---
title: "#blooddonationcamp | രക്തദാനം മഹാദാനം; റോട്ടറി വില്ല്യാപ്പള്ളിയുടെ ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#blood #donation #camp #organized #under #auspices #rotary #villyapalli"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223490/blood-donation-camp-organized-under-auspices-rotary-villyapalli"
published_at: "2024-07-28T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a611cf71243_bloood.jpg"
keywords: []
---

# #blooddonationcamp | രക്തദാനം മഹാദാനം; റോട്ടറി വില്ല്യാപ്പള്ളിയുടെ ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വില്ല്യാപ്പള്ളി: **റോട്ടറി വില്ല്യാപ്പള്ളിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവണ്മെന്റ്റ്റ് ജനറൽ ഹോസ്‌പിറ്റൽ (ബീച്ച് )ൻ്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**വില്ല്യാപ്പള്ളി: **റോട്ടറി വില്ല്യാപ്പള്ളിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവണ്മെന്റ്റ്റ് ജനറൽ ഹോസ്‌പിറ്റൽ (ബീച്ച് )ൻ്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

വില്ല്യാപ്പള്ളി എം ജെ ആശുപത്രിയിൽ നടന്ന ക്യാമ്പ് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ ബിജുള ഉദ്ഘാടനം ചെയ്തു.

റസാഖ് കല്ലേരി അധ്യക്ഷത വഹിച്ചു.

ബ്ലഡ്ഡ് ഗ്രൂപ്പ് ഡയറക്‌ടറിയുടെ ലോഗോ പ്രകാശനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് രാജ്‌കുമാർ നിർവ്വഹിച്ചു.

രക്ത ദാതാക്കൾക്ക് സർട്ടിഫിക്കറ്റ് ശ്രീജേഷ് സി.കെ വിതരണം ചെയ്തു.

അജേഷ്കുമാർ സിയ, പ്രമോദ് ഒ.എം,രവീന്ദ്രൻ ചള്ളയിൽ, ഡോ ബിജുനേഷ്, ഡോ.എൻ മോഹനൻ, ആനന്ദ്കുമാർ പുനത്തിൽ എന്നിവർ സംസാരിച്ചു.

തുടർന്ന് ക്യാമ്പിൽ പങ്കെടുത്തവർക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223490/blood-donation-camp-organized-under-auspices-rotary-villyapalli)