---
title: "മാഹി സ്വദേശി  കോവിഡ് ബാധിച്ച് മരിച്ചു"
english_title: " Kovid, a native of Mahe, died of the disease"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22361/kovid-a-native-of-mahe-died-of-the-disease"
published_at: "2022-01-24T08:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee197c7d358_divesh pallan.jpg"
keywords: []
---

# മാഹി സ്വദേശി  കോവിഡ് ബാധിച്ച് മരിച്ചു

> **Lead Summary:** **മയ്യഴി: **മാഹി മുണ്ടോക്ക് ഹരീശ്വര ക്ഷേത്രത്തിന് സമീപം ബാലപത്മത്തില്‍ ദിവേഷ് പള്ള്യന്‍ (45 രാഗേഷ് പള്ള്യന്‍) കോവിഡ് രോഗത്തെത്തുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് മരിച്ചു.

## Article Content

**മയ്യഴി: **മാഹി മുണ്ടോക്ക് ഹരീശ്വര ക്ഷേത്രത്തിന് സമീപം ബാലപത്മത്തില്‍ ദിവേഷ് പള്ള്യന്‍ (45 രാഗേഷ് പള്ള്യന്‍) കോവിഡ് രോഗത്തെത്തുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് മരിച്ചു.

ഒന്നര മാസത്തിലേറെയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കടുത്ത ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ബിസിനസ്സുകാരനാണ്. പരേതരായ പള്ള്യന്‍ ബാലന്റെയും പത്മാവതിയുടെയും മകനാണ്.

ഭാര്യ: രമ്യ (തലശ്ശേരി). മകന്‍ : റിനയ്. സഹോദരങ്ങള്‍: ഗംഗാദേവി, പ്രതീഷ് പള്ള്യന്‍ (പച്ചക്കറിക്കച്ചവടം, തലശ്ശേരി), അനില്‍കുമാര്‍ (അജി ഡ്രൈവര്‍), സീമ സജനന്‍ (എറണാകുളം), ഷീബ വേണുഗോപാല്‍, പളള്യന്‍ പ്രമോദ് (മുന്‍ കൗണ്‍സിലര്‍, മാഹി), ചിത്ര സുഗേഷ്, പരേതയായ വാസന്തി സംസ്‌കാരം : ഇന്ന് തിങ്കള്‍ രാവിലെ 11ന് മാഹി പൊതു ശ്മശാനത്തില്‍

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22361/kovid-a-native-of-mahe-died-of-the-disease)