---
title: "കല്ലാമല സ്വദേശി വ്യക്ക  മാറ്റിവെക്കല്‍   ശസ്ത്രക്രിയക്ക് സഹായം തേടുന്നു"
english_title: " Seek help for vitreous transplant surgery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22363/seek-help-for-vitreous-transplant-surgery"
published_at: "2022-01-24T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee1dfa7c4c1_p c prakasan .jpg"
keywords: []
---

# കല്ലാമല സ്വദേശി വ്യക്ക  മാറ്റിവെക്കല്‍   ശസ്ത്രക്രിയക്ക് സഹായം തേടുന്നു

> **Lead Summary:** **വടകര : **കല്ലാമല പ്രദേശത്തെ കോവുക്കല്‍ കടവ് കൈപ്രത്ത് വീട്ടില്‍ പി സി പ്രകാശന്‍ വ്യക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് പ്രകാശന്‍ . കഴിഞ്ഞ 2018 മുതല്‍ വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലാണ്.

## Article Content

**വടകര : **കല്ലാമല പ്രദേശത്തെ കോവുക്കല്‍ കടവ് കൈപ്രത്ത് വീട്ടില്‍ പി സി പ്രകാശന്‍ വ്യക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് പ്രകാശന്‍ . കഴിഞ്ഞ 2018 മുതല്‍ വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലാണ്.

രണ്ടു വൃക്കകളും പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുന്നുണ്ട് ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്താന്‍ കുടുംബത്തിന് കഴിയാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ ഗ്രാമ പഞ്ചയാത്ത് അംഗം കെ കെ ജയചന്ദ്രന്‍ (ചെയര്‍) ,കെ സുധാകരന്‍ (ജന കണ്‍) വി കെ സഫീര്‍ (ട്രഷ) ആയി കമ്മറ്റി ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു .

നാല്‍പ്പത് ലക്ഷത്തോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഉടന്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സഹായം സ്വരൂപിക്കുന്നതിനായി കേരളാ ഗ്രാമീണ്‍ ബാങ്ക് അഴിയൂര്‍ ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ : 40683101050233 ഐ.എഫ്.എസ്.സി കോഡ് : KLGB0040683 .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22363/seek-help-for-vitreous-transplant-surgery)