---
title: "#honored | സോഷ്യലിസ്റ്റ്  സൗഹൃദ കൂട്ടായ്മ; മനയത്ത് ചന്ദ്രനും ദിയ ബിജുവിനും സ്നേഹാദരവ് നൽകി"
english_title: "#Socialist #Friendship #Association #ManayatChandran #DiyaBiju"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223657/socialist-friendship-association-manayatchandran-diyabiju"
published_at: "2024-07-29T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7245e61d2e_soooo.jpg"
keywords: []
---

# #honored | സോഷ്യലിസ്റ്റ്  സൗഹൃദ കൂട്ടായ്മ; മനയത്ത് ചന്ദ്രനും ദിയ ബിജുവിനും സ്നേഹാദരവ് നൽകി

> **Lead Summary:** **വടകര: **സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ ആദ്യകാല നേതാവും മികച്ച സഹകാരിയും പൊതുപ്രവർത്തകനുമായിരുന്ന എം. എൻ ബാലകൃഷ്ണൻ നായരുടെ സ്മരണാർത്ഥം എം. എൻ ട്രസ്റ്റ് മലയിൻകീഴ് നൽകി വരുന്ന കേരളത്തിലെ ഏറ്റവും മികച്ച സഹകാരിക്കുള്ള പുരസ്കാരത്തിന് അർഹനായ ഏറാമല ബേങ്ക് ചെയർമാൻ മനയത്ത് ചന്ദ്രനെയും, വിദ്യാർത്ഥി ജനത ഏറാമല പഞ്ചായത്ത് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ദിയ ബിജുവിനെയും കുറിഞ്ഞാലിയോട് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയിൽ വച്ച് ആദരിച്ചു.

## Article Content

**വടകര: **സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ ആദ്യകാല നേതാവും മികച്ച സഹകാരിയും പൊതുപ്രവർത്തകനുമായിരുന്ന എം. എൻ ബാലകൃഷ്ണൻ നായരുടെ സ്മരണാർത്ഥം എം. എൻ ട്രസ്റ്റ് മലയിൻകീഴ് നൽകി വരുന്ന കേരളത്തിലെ ഏറ്റവും മികച്ച സഹകാരിക്കുള്ള പുരസ്കാരത്തിന് അർഹനായ ഏറാമല ബേങ്ക് ചെയർമാൻ മനയത്ത് ചന്ദ്രനെയും, വിദ്യാർത്ഥി ജനത ഏറാമല പഞ്ചായത്ത് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ദിയ ബിജുവിനെയും കുറിഞ്ഞാലിയോട് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയിൽ വച്ച് ആദരിച്ചു.

ആർ ജെഡി മണ്ഡലം വൈസ് പ്രസിഡൻറ് അഡ്വ: ബൈജു രാഘവൻ പരിപാടി ഉദ്ഘാടനം ചെയ്തു.

എം കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, വിമല കളത്തിൽ, കെ ശശികുമാർ, പി ടി കെ ബാബു, സന്തോഷ് വേങ്ങോളി തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

രാജൻ വേങ്ങോളി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223657/socialist-friendship-association-manayatchandran-diyabiju)