---
title: "#Natureconservationday | പ്രകൃതി സംരക്ഷണ ദിനാചരണം: ശുചിത്വസന്ദേശയാത്ര നടത്തി വടകര സെൻട്രൽ റോട്ടറി ക്ലബ്"
english_title: "#Nature #conservation #day #vadakara #central #rotary #club #conducted #cleanliness #drive"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223714/nature-conservation-day-vadakara-central-rotary-club-conducted-cleanliness-drive"
published_at: "2024-07-29T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7400f74173_manalil.jpg"
keywords: []
---

# #Natureconservationday | പ്രകൃതി സംരക്ഷണ ദിനാചരണം: ശുചിത്വസന്ദേശയാത്ര നടത്തി വടകര സെൻട്രൽ റോട്ടറി ക്ലബ്

> **Lead Summary:** **വടകര: **വടകര സെൻട്രൽ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ ദിനാചരണവും ശുചിത്വ സന്ദേശയാത്രയും സംഘടിപ്പിച്ചു.

## Article Content

**വടകര: **വടകര സെൻട്രൽ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ ദിനാചരണവും ശുചിത്വ സന്ദേശയാത്രയും സംഘടിപ്പിച്ചു.

പുതിയ ബസ് സ്റ്റാൻ്റ് പരിസസരത്ത് സംഘടിപ്പിച്ച പരിപാടി പരിസ്ഥിതി പ്രവർത്തകനും പരിസ്ഥിതി മിത്ര അവാർഡ് ജേതാവുമായ മണലിൽ മോഹനൻ വൃക്ഷ തൈ നട്ട് ഉത്ഘാടനം ചെയ്തു.

ശുചിത്വ സന്ദേശ യാത്ര വടകരയിൽ നിന്നാംരംഭിച്ച് മൂരാട് പാലം വരെ പോയി തിരിച്ച് വടകര പഴയ സ്റ്റാന്റ് വഴി പുതിയ സ്റ്റാൻ്റിൽ അവസാനിച്ചു.

യോഗത്തിൽ റോട്ടറി പ്രസിഡന്റ് കെ.ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു.

ഡോ.എൻ മോഹൻ സംസാരിച്ചു.

അഡ്വ.രാജൻ കായക്ക സ്വാഗതം പറഞ്ഞു.

പരിപാടിക്ക് പി.സുബ്രമണ്യൻ, സുധീഷ് കുമാർ, പി. രാജൻ, ബിന്ദു, ജയരാജൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223714/nature-conservation-day-vadakara-central-rotary-club-conducted-cleanliness-drive)