---
title: "പാസഞ്ചര്‍ ട്രെയിനിന്  എക്‌സ്പ്രസ് നിരക്ക്  പ്രതിഷേധം ശക്തമാകുന്നു"
english_title: " Express fare for passenger train The protest is getting stronger"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22372/express-fare-for-passenger-train-the-protest-is-getting-stronger"
published_at: "2022-01-24T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee332555695_train photo.jpg"
keywords: []
---

# പാസഞ്ചര്‍ ട്രെയിനിന്  എക്‌സ്പ്രസ് നിരക്ക്  പ്രതിഷേധം ശക്തമാകുന്നു

> **Lead Summary:** കോഴിക്കോട് ; കോവിഡ് കാലത്ത് പാസഞ്ചര്‍ തീവണ്ടികള്‍ക്ക് എക്‌സ്പ്രസ് വണ്ടികളുടെ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

കോഴിക്കോട് ; കോവിഡ് കാലത്ത് പാസഞ്ചര്‍ തീവണ്ടികള്‍ക്ക് എക്‌സ്പ്രസ് വണ്ടികളുടെ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പാസഞ്ചര്‍ വണ്ടികളില്‍ അമിത ടിക്കറ്റ് നിരക്ക് വാങ്ങിക്കുന്നത് സാധാരണക്കാരെ ഏറെ കഷ്ടത്തിലാക്കും.

ജില്ലാ പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

സി. വീരാന്‍കുട്ടി, രാജന്‍ വര്‍ക്കി,പ്രദീപ് ചോമ്പാല, മനോജ് ആവള, കെ.എം നിസാര്‍,സലീം പുല്ലടി,, യൂസഫ് പള്ളിയത്ത്, എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22372/express-fare-for-passenger-train-the-protest-is-getting-stronger)