---
title: "#UDFProtest | സ്ത്രീവിരുദ്ധ പരാമർശം;  UDF മുൻസിപ്പൽ കൗൺസിൽ പാർട്ടിയുടെ പ്രതിഷേധം"
english_title: "#Misogynistic# remarks #Protest #by #UDF #Municipal #Council #Party"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223842/misogynistic-remarks-protest-by-udf-municipal-council-party"
published_at: "2024-07-29T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7b94db77f1_udf.jpg"
keywords: []
---

# #UDFProtest | സ്ത്രീവിരുദ്ധ പരാമർശം;  UDF മുൻസിപ്പൽ കൗൺസിൽ പാർട്ടിയുടെ പ്രതിഷേധം

> **Lead Summary:** **വടകര: **പതിനൊന്നാം വാർഡ് കൗൺസിലർ സി. കെ ശ്രീജിനക്കെതിരായി പുത്തൂരിലെ സി. പി. എം ബ്രാഞ്ച് സെക്രട്ടറി ഒ. കെ ഭാസ്കരൻ എന്നയാൾ ജനകീയ യോഗത്തിൽ പരസ്യമായി സ്ത്രീവിരുദ്ധ പരാമർശം നടത്തി ആക്ഷേപിച്ചതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് UDF മുൻസിപ്പൽ കൗൺസിൽ പാർട്ടി കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**വടകര: **പതിനൊന്നാം വാർഡ് കൗൺസിലർ സി. കെ ശ്രീജിനക്കെതിരായി പുത്തൂരിലെ സി. പി. എം ബ്രാഞ്ച് സെക്രട്ടറി ഒ. കെ ഭാസ്കരൻ എന്നയാൾ ജനകീയ യോഗത്തിൽ പരസ്യമായി സ്ത്രീവിരുദ്ധ പരാമർശം നടത്തി ആക്ഷേപിച്ചതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് UDF മുൻസിപ്പൽ കൗൺസിൽ പാർട്ടി കമ്മിറ്റി ആവശ്യപ്പെട്ടു.

വിഷയത്തിൽ ജനാധിപത്യ സാംസ്കാരിക ജനസമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പ്രതിഷേധിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

വികെ അസീസ്, സികെ പ്രദീശൻ, പിവി ഹാഷിം, പികെസി അഫ്സൽ, എ പ്രേമകുമാരി, ടി റജീന, വിവി നിസാബി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223842/misogynistic-remarks-protest-by-udf-municipal-council-party)