---
title: "#Privatebusstrike | വടകര - തൊട്ടിൽപ്പാലം റൂട്ടിൽ നാളെ സ്വകാര്യ ബസ് സമരം"
english_title: "#Private #bus #strike #Vadakara #Thotilpalam #route #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223851/private-bus-strike-vadakara-thotilpalam-route-tomorrow"
published_at: "2024-07-29T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7bb4079984_vadakara.jpg"
keywords: []
---

# #Privatebusstrike | വടകര - തൊട്ടിൽപ്പാലം റൂട്ടിൽ നാളെ സ്വകാര്യ ബസ് സമരം

> **Lead Summary:** **വടകര :** ഗതാഗത തടസം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടകര - തൊട്ടിൽപ്പാലം റൂട്ടിൽ ചൊവ്വാഴ്ച സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും.

## Article Content

**വടകര :** ഗതാഗത തടസം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടകര - തൊട്ടിൽപ്പാലം റൂട്ടിൽ ചൊവ്വാഴ്ച സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും.

ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പുനഃപരിശോധിക്കുക, യാത്രാക്കുരുക്കിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

തൊട്ടിൽപ്പാലം റൂട്ടിൽ പുതുതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണത്തിൻ്റെ ഭാഗമായി വലിയ രീതിയിൽ ഗതാഗത തടസം അനുഭവപ്പെടുകയാണ്.

വലിയ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതിൻ്റെ ഭാഗമായി നാദാപുരം ടൗൺ ഉൾപ്പെടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ട് ബസ് ഓടിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

ബസ്സുകൾക്ക് സമയക്രമം പാലിച്ച് സർവീസ് നടത്താൻ കഴിയുന്നില്ല. പല ബസ്സുകളും യാത്ര പാതിവഴിയിൽ അവസാനിപ്പിക്കുകയാണ്.

തൊഴിലാളികൾക്ക് ഭക്ഷണം പോലും കഴിക്കാൻ കഴിയുന്നില്ല.

സംയുക്ത ട്രേസ് യൂണിയൻ പ്രതിനിധികളുമായി വടകര പൊലീസ് തിങ്കളാഴ്ച നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു.

തുടർന്നാണ് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ചൊവ്വാഴ്ച സൂചന പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223851/private-bus-strike-vadakara-thotilpalam-route-tomorrow)