---
title: "വടകരയില്‍ മരുന്ന് വിതരണം മുടങ്ങി പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്"
english_title: " Drug supply disrupted in Vadakara Muslim Youth League protests"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22393/drug-supply-disrupted-in-vadakara-muslim-youth-league-protests"
published_at: "2022-01-24T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee468d307fc_YOUTH LEEGU.jpg"
keywords: []
---

# വടകരയില്‍ മരുന്ന് വിതരണം മുടങ്ങി പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്

> **Lead Summary:** **വടകര**: മുകച്ചേരി ഭാഗത്തു സ്ഥിതി ചെയ്യുന്ന നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിലെ മരുന്ന് വിതരണം മുടങ്ങിയനെതിരെ മുസ്ലിം യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.

## Article Content

**വടകര**: മുകച്ചേരി ഭാഗത്തു സ്ഥിതി ചെയ്യുന്ന നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിലെ മരുന്ന് വിതരണം മുടങ്ങിയനെതിരെ മുസ്ലിം യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.

മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷാഹിമ കെ പി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആര്‍ സിറാജ് അധ്യക്ഷത വഹിച്ചു.ഫൈസല്‍ സുന്നത്ത്,അജിനാസ് യു, ഹിജാസ് വി പി, ഷംസു എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി സഫീര്‍ കെ കെ സ്വാഗതവും ട്രെഷറര്‍ അക്ബര്‍ കെ നന്ദിയും പറഞ്ഞു.

ലീവിന് പോയ ഫാര്‍മസി സിസ്റ്റിനു പകരം ദിവസ വേതന അടിസ്ഥാനത്തില്‍ പുതിയ ഫാര്‍മസിസ്റ്റ്‌നെ നിയമിക്കണമെന്നും, മുന്‍പ് ഉണ്ടായിരുന്ന രണ്ടാം ഫാര്‍മസിസ്റ്റ് തസ്തിക പുനസ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുസ്ലിം യൂത്ത് ലീഗ് മുന്നോട്ട് വരുമെന്നും മുന്നറിയിപ്പ് നല്‍കി.

പ്രതിഷേധ ധര്‍ണക്ക് ശേഷം മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം കൈമാറി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22393/drug-supply-disrupted-in-vadakara-muslim-youth-league-protests)