---
title: "#busstrike | വടകര-തൊട്ടില്‍പാലം റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് സമരം"
english_title: "#bus #strike #vatakara #thottilpalam #route"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223984/bus-strike-vatakara-thottilpalam-route"
published_at: "2024-07-30T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a87aa158cf4_bus.jpg"
keywords: []
---

# #busstrike | വടകര-തൊട്ടില്‍പാലം റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് സമരം

> **Lead Summary:** **വടകര: **ഗതാഗത തടസം പരിഹരിക്കണെമെന്ന് ആവശ്യപ്പെട്ട് വടകര-തൊട്ടില്‍പാലം റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് തൊഴിലാളികളുടെ സൂചനാ സമരം.

## Article Content

**വടകര: **ഗതാഗത തടസം പരിഹരിക്കണെമെന്ന് ആവശ്യപ്പെട്ട് വടകര-തൊട്ടില്‍പാലം റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് തൊഴിലാളികളുടെ സൂചനാ സമരം.

ദേശീയപാത നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി ഏര്‍പെടുത്തിയ ഗതാഗത നിയന്ത്രണം പുനഃപരിശോധിക്കുക, യാത്രാക്കുരുക്കിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

വലിയ വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നതിന്റെ ഭാഗമായി നാദാപുരം ടൗണിൽ ഉള്‍പ്പെടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ട് ബസ് ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

ബസുകള്‍ക്ക് സമയക്രമം പാലിച്ച് സര്‍വീസ് നടത്താന്‍ കഴിയുന്നില്ല. പല ബസുകളും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കുകയാണ്.

തൊഴിലാളികള്‍ക്ക് സമയത്ത് ഭക്ഷണം പോലും കഴിക്കാന്‍ കഴിയുന്നില്ല.

വടകര ഡിവൈഎസ്പി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച സൂചന സമരം നടത്താന്‍ സംയുക്ത ട്രേഡ് യൂനിയന്‍ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223984/bus-strike-vatakara-thottilpalam-route)