---
title: "#heavyrain | ദുരിതപ്പെയ്ത്തിൽ വ്യാപകനാശം; വെള്ളത്തിൽ മുങ്ങി വീടുകളും റോഡുകളും, വടകര താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു"
english_title: "#houses #roads #submerged #water #relief #camp #opened #vadakara #taluk"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/224079/houses-roads-submerged-water-relief-camp-opened-vadakara-taluk-new"
published_at: "2024-07-30T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8b8b379ed7_trust.jpg"
keywords: []
---

# #heavyrain | ദുരിതപ്പെയ്ത്തിൽ വ്യാപകനാശം; വെള്ളത്തിൽ മുങ്ങി വീടുകളും റോഡുകളും, വടകര താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

> **Lead Summary:** **വടകര: **കനത്ത മഴയെ തുടർന്ന് വടകര താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിലവിൽ രണ്ട് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.

## Article Content

**വടകര: **കനത്ത മഴയെ തുടർന്ന് വടകര താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിലവിൽ രണ്ട് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.

പുതുപ്പണം ജെഎൻഎം ഹയർസെക്കന്ററി സ്‌കൂൾ, താഴെ അങ്ങാടി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.

എന്നാൽ പലരും ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നുണ്ടെന്നും, ഇതുവരെയായി ആരും ക്യാമ്പുകളിൽ എത്തിയിട്ടില്ലെന്നും വടകര നഗരസഭാ ചെയർപേഴ്‌സൺ പറഞ്ഞു.

രാവിലെയുള്ള കനത്ത മഴയ്ക്ക് ശമനം വന്നതോടെ വടകരയിലെ വിവിധ പ്രദേശങ്ങളിൽ കയറിയ വെള്ളം ഇറങ്ങിപോവുന്നുണ്ട്. അതിനാൽ തന്നെ പലരും വീടിന്റെ രണ്ടാമത്തെ നിലയിലും മറ്റും തന്നെയാണ് ഇപ്പോഴും തുടരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

മേപ്പയിൽ കൊയിലോത്ത് വയൽ ഭാഗത്തെ താഴ്ന്ന്‌ പ്രദേശങ്ങളിലെ വീട്ടുകാർ പലരും മഴ കനത്തപ്പോൾ തന്നെ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു.

കൊക്കഞ്ഞാത്ത്, കുട്ടോത്ത് ഭാഗങ്ങളിലും പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. കൊക്കഞ്ഞാത്ത് പല വീടുകളും വെള്ളത്താൽ ചുറ്റപ്പെട്ടായിരുന്നു രാവിലെ മുതൽ.

എന്നാൽ മഴയ്ക്ക് ശമനം വന്നതോടെ വെള്ളം കുറയുന്നുണ്ട്.

നിർത്താതെ പെയ്‌ത മഴയിൽ വടകര ജെടി റോഡ്, താഴെ അങ്ങാടി, പുതിയ ബസ് സ്റ്റാന്റ് പരിസരം, നാരായണ നഗരം, കരിമ്പനപ്പാലം എന്നിവടങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.

ജെടി റോഡ് പരിസരത്തെ പല കടകളിലും വെള്ളം കയറിയതായി വിവരമുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/224079/houses-roads-submerged-water-relief-camp-opened-vadakara-taluk-new)