---
title: " #Flood | അധികൃതർക്ക് മൗനം; വില്യാപ്പള്ളി ടൗണിലെ വെള്ളപ്പൊക്കം പതിവ് കാഴ്ചയാവുന്നു "
english_title: "#Silence #authorities #Flooding #regular #sight #Vilyapally #town"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/224176/silence-authorities-flooding-regular-sight-vilyapally-town"
published_at: "2024-07-30T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a90114787f9_villyappilli.jpg"
keywords: []
---

#  #Flood | അധികൃതർക്ക് മൗനം; വില്യാപ്പള്ളി ടൗണിലെ വെള്ളപ്പൊക്കം പതിവ് കാഴ്ചയാവുന്നു 

> **Lead Summary:** **വില്യാപ്പള്ളി: **വില്യാപ്പള്ളി ടൗണിലും സമീപത്തുള്ള ഓടകളും ഓവുചാലുകളും വൃത്തിയാക്കാത്തത് കാരണം ചെറിയൊരു മഴക്ക് പോലും ടൗണിലെ കടകളും വ്യാപാരസ്ഥാപനങ്ങളും വെള്ളം കയറി വൻ നാശനഷ്ടം ഉണ്ടാവുകയാണ്‌.

## Article Content

**വില്യാപ്പള്ളി: **വില്യാപ്പള്ളി ടൗണിലും സമീപത്തുള്ള ഓടകളും ഓവുചാലുകളും വൃത്തിയാക്കാത്തത് കാരണം ചെറിയൊരു മഴക്ക് പോലും ടൗണിലെ കടകളും വ്യാപാരസ്ഥാപനങ്ങളും വെള്ളം കയറി വൻ നാശനഷ്ടം ഉണ്ടാവുകയാണ്‌.

മാത്രമല്ല, ടൗണിന്റെ ഹൃദയ ഭാഗത്തുള്ള ഓവുചാലിന്റെ സ്ലാബ് പൊട്ടി സമീപ ഭാവിയിൽ വൻ ദുരന്തം ഉണ്ടാവുന്ന സ്ഥിതിയാണ്.

രാഷ്ട്രീയ യുവജനതാദൾ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ഓവുചാലിന്റെ അപകട ഭീഷണിയെ പറ്റി ചൂണ്ടിക്കാണിക്കുകയും, സമരമുഖത്ത് ഇറങ്ങുകയും ചെയ്തിട്ടുണ്ട്.

താൽക്കാലികമായി ഷെൽട്ടർ സ്ഥാപിക്കുകയും പോലീസ് നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എങ്കിലും അതൊന്നും ഒരു ശാശ്വത പരിഹാരമോ ദുരന്തം ഇല്ലാതാക്കാനുള്ള ഉപാധിയോ അല്ല, എത്രയും പെട്ടെന്ന് പാലം പൊളിച്ചു മാറ്റി പണിയാനുള്ള നടപടി ആരംഭിച്ചിട്ടില്ലെങ്കിൽ വൻ ദുരന്തം ആയിരിക്കും വില്യാപ്പള്ളി ടൗൺ അഭിമുഖീകരിക്കേണ്ടി വരുക.

ഈ വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ സമരപരിപാടിയുമായി രംഗത്തിറങ്ങാൻ ആർ. വൈ. ജെ. ഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ഷിജിൻ കെ. കെ അധ്യക്ഷൻ വഹിച്ചു.

സച്ചിൻ വില്യാപ്പള്ളി, സുധീഷ് എം ടി കെ, ഷിജിത്ത് എം, ഉണ്ണികൃഷ്ണൻ കുറ്റിക്കാട്ടിൽ, അജിത്ത് പി എം, വർണ്ണബാബു മയ്യന്നൂർ, സുരേഷ് എം ടി കെ, മലയിൽ രാജേഷ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/224176/silence-authorities-flooding-regular-sight-vilyapally-town)