---
title: "#FacilitationCenter | കീം സൗജന്യ ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു"
english_title: "#Keem #Free #Option #Facilitation #Center #launched "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/224407/keem-free-option-facilitation-center-launched"
published_at: "2024-07-31T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa08a7c62c7_cgg.jpg"
keywords: []
---

# #FacilitationCenter | കീം സൗജന്യ ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

> **Lead Summary:** **വടകര:** കേരള സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് വടകരയിൽ സൗജന്യ എൻട്രൻസ് ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു .

## Article Content

**വടകര:** കേരള സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് വടകരയിൽ സൗജന്യ എൻട്രൻസ് ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു .

കേരള എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടിയവർക്ക് അലോട്ട്മെന്റ് ലഭിക്കുന്നതിന് വേണ്ടി കോളേജുകൾ സെലക്ട് ചെയ്യുന്നതിനുള്ള ഓൺലൈൻ പ്രക്രിയ ആണ് വിദഗ്ധരുടെ മേൽനോട്ടത്തിൽ കോളേജ് കമ്പ്യൂട്ടർ സെന്ററിൽ ക്രമീകരിച്ചിരിക്കുന്നത് .

ശനിയാഴ്ചയടക്ക൦ അവസാന തീയതിയായ ഓഗസ്റ്റ് അഞ്ചിനു രാവിലെ 11 മണി വരെ സെന്റർ പ്രവർത്തിക്കുന്നതാണ്.

വിശദ വിവരങ്ങൾക്ക് 9496463375, 9847841673 നമ്പറുകളിൽ വിളിക്കുക

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/224407/keem-free-option-facilitation-center-launched)