---
title: "#Nomination | വയോസേവന അവാര്‍ഡ്; നോമിനേഷന്‍ ക്ഷണിച്ചു"
english_title: "#Age #Service #Award #Nomination #invited"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/224464/age-service-award-nomination-invited"
published_at: "2024-07-31T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa2ae0b0fa6_awad.jpg"
keywords: []
---

# #Nomination | വയോസേവന അവാര്‍ഡ്; നോമിനേഷന്‍ ക്ഷണിച്ചു

> **Lead Summary:** **വടകര :**വയോജന മേഖലയില്‍ ശ്ലാഘനീയമായ സേവനം കാഴ്ച്ചവെച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്കും കലാ കായിക സാംസ്‌ക്കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്കും 11 വിഭാഗങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വയോസേവന അവാര്‍ഡ് 2024 നുള്ള നോമിനേഷനുകള്‍ ക്ഷണിച്ചു.

## Article Content

**വടകര :**വയോജന മേഖലയില്‍ ശ്ലാഘനീയമായ സേവനം കാഴ്ച്ചവെച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്കും കലാ കായിക സാംസ്‌ക്കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്കും 11 വിഭാഗങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വയോസേവന അവാര്‍ഡ് 2024 നുള്ള നോമിനേഷനുകള്‍ ക്ഷണിച്ചു.

വയോജന മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച എന്‍ജിഒ, മികച്ച മെയിന്റനന്‍സ് ട്രിബ്യൂണല്‍, മികച്ച ഗവ. വൃദ്ധസദനം/സായംപ്രഭ ഹോം, മികച്ച കായിക താരം, കല, സാഹിത്യസാംസ്‌കാരിക മേഖലയിലെ മികച്ച പ്രവര്‍ത്തനം, ആജീവനാന്ത ബഹുമതി-വയോജന മേഖല എന്നിവയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ വയോജന മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവയ്ക്കുമാണ് അവാര്‍ഡ് നല്‍കുക.

അവാര്‍ഡിനുള്ള അപേക്ഷകളുടെ മൂന്ന് പകര്‍പ്പുകള്‍, അനുബന്ധ രേഖകള്‍ എന്നിവ സഹിതം നല്‍കണം.

ബെസ്റ്റ് മെയിന്റനന്‍സ് ട്രിബ്യൂണല്‍, മികച്ച കോര്‍പ്പറേഷന്‍, മികച്ച ജില്ലാ പഞ്ചായത്ത് എന്നീ വിഭാഗത്തിലുള്ള നോമിനേഷനുകള്‍ ഡയറക്ടര്‍, സാമൂഹികനീതി വകുപ്പ്, വികാസ്ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തിലും മറ്റുള്ളവ ജില്ലാ സാമൂഹികനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തിലും നല്‍കണം.

അപേക്ഷാഫോമുകള്‍ക്കും വിവരങ്ങള്‍ക്കും www.swdkerala.gov.in സന്ദര്‍ശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 12.

ഫോണ്‍:04952371911

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/224464/age-service-award-nomination-invited)