വടകര : ജാഗ്രത ചാരിറ്റബിൾ ട്രസ്റ്റും പുതുപ്പണം ഗുരുക്കൾസ് കളരി മർമ്മ ചികിത്സാലയവും സംയുക്തമായി ഉരുൾപൊട്ടൽ ഉണ്ടായ വിലങ്ങാട് പ്രദേശത്തെ ദുരിതാശ്വാസ കേമ്പിലും ,അടുപ്പിൽ കോളനിയിലും ഏഴ് ചാക്ക് അരിയും പലവജ്ജനങ്ങളും മറ്റ് നിത്യോപയോഗ വസ്തുക്കളും വസ്ത്രങ്ങളും എത്തിച്ചു.


നാല് വാഹനങ്ങളിലായി പ്രവർത്തകൾ നേരിട്ട് പോയായിരുന്നു ദുരിതാശ്വാസം നൽകിയത്.
ജാഗ്രത ചെയർമാൻ കെ.ജെ ശ്രീജിത്ത് പടിക്കൽ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു . വൈസ് :ചെയർമാൻ വി.ഗോപാലൻ മാസ്റ്റർ .ജാഗ്രത ഇൻവെൻ്റിഗേഷൻ & സന്നദ്ധ വളണ്ടിയർ സേന കമാൻ്റിങ്ങ് ഓഫീസറും പുതുപ്പണം ഗുരിക്കൾസ് കളരി മർമ്മ ചികിത്സാലയം മേനേജിങ്ങ് ഡയറക്ടറുമായ കെ.വി.മുഹമ്മദ്ഗുരിക്കൾ
ഇൻവെസ്റ്റിഗേഷൻ & സന്നദ്ധ വളണ്ടിയർ സേന അസിസ്റ്റൻ്റ് കമാൻ്റിങ്ങ് ഓഫീസർ എം.വി.പ്രദീപ് കുമാർ , ജാഗ്രത നാദാപുരം ഏരിയാ സെക്രട്ടരി രാജൻ പേരോട് ജാഗ്രത നാദാപുരം ഏരിയാ കമ്മിറ്റി അംഗങ്ങളായ യു.പി.ഷൺമുഖൻ വിലാതപുരം, കെ.എം ശശി വിലാതപുരം എന്നിവരും ,
ജാഗ്രത സന്നദ്ധ വളണ്ടിയർമാരും പുതുപ്പണം ഗുരിക്കൾസിൻ്റെ പ്രവർത്തകരും വാഹനം ഒരുക്കി സഹായിച്ച കോഴിക്കോട് ജീപേഴ്സ് വളണ്ടിയർ ഗ്രൂപ്പ് അംഗങ്ങളും അണി ചേർന്നു. ദുരിതം അനുഭവിക്കുന്നവരെ നേരിൽ കണ്ട് സമാശ്വസിപ്പിക്കുകയും ആവശ്യമായ സാധന സാമഗ്രികൾ നേരവകാശികളുടെ കൈകളിലേക്ക് എത്തിക്കുകയും ചെയ്തു.
#Vadakara #jagratha #Charitable #Trust #Mohammadgurikkal #sharing #Vilangad #relief