---
title: " കോഴി ഇറച്ചി വില്‍പന കേന്ദ്രങ്ങളില്‍  സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന "
english_title: "At poultry meat outlets Special Squad inspection"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22464/at-poultry-meat-outlets-special-squad-inspection"
published_at: "2022-01-24T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eeacf82ab62_tso .jpg"
keywords: []
---

#  കോഴി ഇറച്ചി വില്‍പന കേന്ദ്രങ്ങളില്‍  സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന 

> **Lead Summary:** **വടകര: ** താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നു എന്ന പരാതിയില്‍ സിവില്‍ സപ്ലൈ സ്‌പെഷ്യല്‍ സ്‌ക്വാഡ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി.

## Article Content

**വടകര: ** താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നു എന്ന പരാതിയില്‍ സിവില്‍ സപ്ലൈ സ്‌പെഷ്യല്‍ സ്‌ക്വാഡ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി.

പുറമേരി, അഴിയൂര്‍,മണിയൂര്‍, തിരുവള്ളൂര്‍, ആയഞ്ചേരി വില്ല്യാപ്പള്ളി,മരുതോങ്കര, എന്നീ പഞ്ചായത്തുകളില്‍ പെട്ട കോഴിയിറച്ചി കടകളില്‍ അമിത വില ഈടാക്കുന്നതായും ചിലയിടങ്ങളില്‍ വില പ്രദര്‍ശിപ്പിക്കാതെ വില്‍പന നടത്തുന്നതായും പരാതിയില്‍ പറയുന്നു.

കോഴിയിറച്ചിക്ക് കിലോയ്ക്ക് പരമാവധി 160 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്നും വിലവിവരം പ്രദര്‍ശിപ്പിച്ചും മാത്രമേ വില്‍പ്പന നടത്താവൂ എന്നും താലൂക്ക് സപ്‌ളേ ഓഫിസര്‍ താക്കീത് നല്‍കി.

കൂടാതെ എല്ലാ ചിക്കന്‍ സ്റ്റാളുകളും പഞ്ചായത്ത് ലൈസന്‍സ് , പോല്യൂഷന്‍ സര്‍ട്ടിഫിക്കേറ്റ് , ഭക്ഷ്യ സുരക്ഷ ലൈസന്‍സ്, സാനിറ്റേഷന്‍ സര്‍ട്ടിഫിക്കേറ്റ് എന്നിവ നേടിയിരിക്കേണ്ടതും ഇവ കടകളില്‍ പ്രദര്‍ശിപ്പിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളുയെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22464/at-poultry-meat-outlets-special-squad-inspection)