---
title: "വിദ്വേഷപ്രസംഗം; പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ  നാദാപുരം പോലീസ് കേസെടുത്തു"
english_title: "Hate speech; Against the leaders of the Popular Front Nadapuram police have registered a case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22479/hate-speech-against-the-leaders-of-the-popular-front-nadapuram-police-have-registered-a-case"
published_at: "2022-01-24T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eebb9d76f7a_nadapuram police.jpg"
keywords: []
---

# വിദ്വേഷപ്രസംഗം; പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ  നാദാപുരം പോലീസ് കേസെടുത്തു

> **Lead Summary:** വടകര : നാദാപുരത്ത് വിദ്വേഷ പ്രസംഗം നടത്തിയത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, രാജേഷ് നാദാപുരം എന്നിവരെ വധിക്കുമെന്ന് പ്രസംഗിച്ചതിനാണ് കേസ്. പോപ്പുലര്‍ ഫ്രണ്ട് നാദാപുരത്ത് ജനുവരി 14 ന് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു പോപുലര്‍ ഫ്രണ്ട് നേതാവ് പരസ്യമായ കൊലവിളി നടത്തിയത് .

## Article Content

വടകര : നാദാപുരത്ത് വിദ്വേഷ പ്രസംഗം നടത്തിയത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, രാജേഷ് നാദാപുരം എന്നിവരെ വധിക്കുമെന്ന് പ്രസംഗിച്ചതിനാണ് കേസ്. പോപ്പുലര്‍ ഫ്രണ്ട് നാദാപുരത്ത് ജനുവരി 14 ന് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു പോപുലര്‍ ഫ്രണ്ട് നേതാവ് പരസ്യമായ കൊലവിളി നടത്തിയത് .

ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിയെയും, കോഴിക്കോട് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് രാജേഷ് നാദാപുരത്തെയും വധിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രസംഗം. നേതാക്കളുടെ പേരെടുത്തു സൂചിപ്പിച്ചായിരുന്നു പോപ്പുലര്‍ ഫ്രണ്ട് കൊലവിളി നടത്തിയത്.

സുരക്ഷയില്‍ കഴിയുന്ന വത്സന്‍ തില്ലങ്കേരിക്ക് എല്ലാ കാലത്തും സുരക്ഷാ സംവിധാനം കൂടെ ഉണ്ടാവില്ലെന്നും. അത് ഇല്ലാതാകുന്ന കാലം പോപുലര്‍ ഫ്രണ്ട് ഷാന്‍ സാഹിബിന്റെ നീതി ഞങ്ങള്‍ നടപ്പിലാക്കുമെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം നടത്തിയത് . നേതാക്കള്‍ സുരക്ഷയില്‍ ആണ് ഉള്ളതെങ്കിലും ഇതൊന്നുമില്ലാതെയാണ് രാജേഷ് നാദാപുരം നടക്കുന്നതെന്നും പ്രസംഗത്തില്‍ സൂചിപ്പിരുന്നു. സംഭവത്തില്‍ നാദാപുരം ഡിവൈഎസ്പ്പിക്ക് ഹിന്ദു ഐക്യവേദി പരാതി നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22479/hate-speech-against-the-leaders-of-the-popular-front-nadapuram-police-have-registered-a-case)