---
title: "#busstrikecalledoff | ബസ്‌മരം പിൻവലിച്ചു; വടകര വില്യാപ്പള്ളി ആയഞ്ചേരി തണ്ണീർപ്പന്തൽ റൂട്ടുകളിലെ അനിശ്ചിതകാല  സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു"
english_title: "#indefinite #private #bus #strike #vadakara #vilyapally #ayanchery #thanneerpanthal #routes #calledoff"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/224910/indefinite-private-bus-strike-vadakara-vilyapally-ayanchery-thanneerpanthal-routes-calledoff"
published_at: "2024-08-02T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac6f95a9208_biusw.jpg"
keywords: []
---

# #busstrikecalledoff | ബസ്‌മരം പിൻവലിച്ചു; വടകര വില്യാപ്പള്ളി ആയഞ്ചേരി തണ്ണീർപ്പന്തൽ റൂട്ടുകളിലെ അനിശ്ചിതകാല  സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

> **Lead Summary:** **വടകര:**വടകര വില്യാപ്പള്ളി ആയഞ്ചേരി തണ്ണീർപന്തൽ റൂട്ടുകളിലെ അനിശ്ചിതകാല ബസ്‌മരം പിൻവലിച്ചതായി വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

## Article Content

**വടകര:**വടകര വില്യാപ്പള്ളി ആയഞ്ചേരി തണ്ണീർപന്തൽ റൂട്ടുകളിലെ അനിശ്ചിതകാല ബസ്‌മരം പിൻവലിച്ചതായി വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

വടകര സർക്കിൾ ഇൻസ്പെക്‌ടറുടെയും മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിൽ നടത്തിയ ചർച്ചയിൽ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതിനെത്തുടർന്നാണ് സമരം പിൻവലിച്ചത്.

റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കുക, അനധികൃത സമാന്തര സർവ്വീസ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.

ദേശീയപാത നിർമ്മാണം നീണ്ടുപോകുന്നതിൻ്റെ ഭാഗമായ ഗതാഗതക്കുരുക്കും തകർന്ന റോഡുകളും വലിയ പ്രശ്‌നങ്ങളാണ് സ്വകാര്യ ബസ് മേഖലയിൽ സൃഷ്‌ടിക്കുന്നത്.

പലപ്പോഴും ട്രിപ്പുകൾ കട്ട് ചെയ്യുന്ന അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്.

ബസ് സമരം പിൻവലിച്ചതോടെ പ്രദേശത്തെ സാധാരണക്കാർക്ക് ആശ്വാസമാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/224910/indefinite-private-bus-strike-vadakara-vilyapally-ayanchery-thanneerpanthal-routes-calledoff)