---
title: "#compensation  | ലോറിയിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവർക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി"
english_title: "#compensation #auto #driver #injured #lorry #collision"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/224999/compensation-auto-driver-injured-lorry-collision"
published_at: "2024-08-02T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aca68697bd7_cp.jpg"
keywords: []
---

# #compensation  | ലോറിയിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവർക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

> **Lead Summary:** **വടകര : **ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ 24 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

## Article Content

**വടകര : **ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ 24 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

കോഴിക്കോട് അരക്കിണർ സ്വദേശി നാലകത്ത് സൈനുദീൻ (45) -ന് ഗുരുതരമായി പരിക്കേറ്റ കേസിൽ 23,76,250 രൂപ നഷ്ട പരിഹാരം നൽകാൻ വടകര എം.എ.സി.ടി. ജഡ്ജ് പി. പ്രദീപ് ഉത്തരവിട്ടു.

റോയൽ സുന്ദരം ജനറൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്.

2018 ഓഗസ്റ്റ് 20 നാണ് കേസിനാസ്പദമായ അപകടം നടന്നത്.

കണ്ണൂരിൽനിന്ന്‌ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഓട്ടോയിൽ സെൻട്രൽ മുക്കാളിയിൽ എതിരേ വന്ന ലോറിയിടിച്ചായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/224999/compensation-auto-driver-injured-lorry-collision)