---
title: "#vilangadMudflow  |  ചികിത്സ മുടങ്ങില്ല; വടകരയിലെ മെഡിക്കൽ സംഘം വിലങ്ങാട്ടിലേക്ക് "
english_title: "#Treatment #does #not #stop #Medical #team #from #Vadakara #Vilangat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/225055/treatment-does-not-stop-medical-team-from-vadakara-vilangat"
published_at: "2024-08-02T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66accdd54a410_Untitled-3.jpg"
keywords: []
---

# #vilangadMudflow  |  ചികിത്സ മുടങ്ങില്ല; വടകരയിലെ മെഡിക്കൽ സംഘം വിലങ്ങാട്ടിലേക്ക് 

> **Lead Summary:** ** വടകര: [**ഉരുൾപൊട്ടൽ നടന്ന വിലങ്ങാട് പ്രദേശത്തെ പുനരധിവാസ ക്യാമ്പുകളിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിട്രിക്സ് വടകര ശാഖയും, ഐഎംഎ വടകരയും, ഏഞ്ചൽസ് എന്നിവരുടെ സഹരണത്തോടുകൂടി വടകരയിലെ ഹോസ്പിറ്റലികളായ ആശ ഹോസ്പിറ്റലിലെയും പാർക്കോ ഹോസ്പിറ്റലിലെയും ഡോക്ടർമാർ പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

## Article Content

** വടകര: [**ഉരുൾപൊട്ടൽ നടന്ന വിലങ്ങാട് പ്രദേശത്തെ പുനരധിവാസ ക്യാമ്പുകളിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിട്രിക്സ് വടകര ശാഖയും, ഐഎംഎ വടകരയും, ഏഞ്ചൽസ് എന്നിവരുടെ സഹരണത്തോടുകൂടി വടകരയിലെ ഹോസ്പിറ്റലികളായ ആശ ഹോസ്പിറ്റലിലെയും പാർക്കോ ഹോസ്പിറ്റലിലെയും ഡോക്ടർമാർ പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ക്യാമ്പിൽ മരുന്നുകളും ക്ലിനിക്കൽ സേവനങ്ങളും ലഭ്യമാക്കി.

ആശ ഹോസ്പിറ്റലിന്റെ പരിസരത്തു നിന്നും ക്യാമ്പ് ടീമിനെ മെഡിക്കൽ ഡയറക്ടർ ഡോ. അജ്മൽ കെ. ഫ്ലാഗ് ഓഫ് ചെയ്തു. ഐഐപി വടകര പ്രസിഡന്റ് ഡോ. നൗഷീദ് അനി ക്യാമ്പിന് നേതൃത്വം നൽകി.

ഡോ. പ്രശാന്ത് പവിത്രൻ ഐ ഐ പി കേരള വൈസ് പ്രസിഡന്റ് അദ്യക്ഷത വഹിച്ചു.

ഡോ. പി. സി. ഹരിദാസ്, ഡോ. മുഹമ്മദ് ടി. പി., ഡോ. നൗഷാദ്, ഡോ. റയീസ്, ഡോ. സലാവുദ്ധീൻ, ഡോ. അജ്മൽ പി., ഡോ. അനിരുദ്ധ്, ഏഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ, ആശ ഹോസ്പിറ്റൽ മാനേജർ ജോയൽ ആന്റണി, പിആർഒ സ്വാതികൃഷ്ണ, പാർക്കോ ഹോസ്പിറ്റൽ എമെർജൻസി മെഡിസിൻ ഇൻചാർജ് അമീർ എന്നിവർ ക്യാമ്പിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/225055/treatment-does-not-stop-medical-team-from-vadakara-vilangat)