---
title: "#Spotadmission  | സ്പോട്ട് അഡ്മിഷന്‍; വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പഠിക്കാം"
english_title: "#Spot #admission #One #can #study #Vadakara #Model #Polytechnic #College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/225125/spot-admission-one-can-study-vadakara-model-polytechnic-college"
published_at: "2024-08-02T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ad0811bdcfe_Untitled-5.jpg"
keywords: []
---

# #Spotadmission  | സ്പോട്ട് അഡ്മിഷന്‍; വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പഠിക്കാം

> **Lead Summary:** ** വടകര:[**ഐ.എച്ച് .ആര്‍.ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള അറുപതോളം സീറ്റുകളില്‍ പ്രവേശനത്തിനായി ആഗസ്റ്റ് ഏഴിന് വടകര മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.

## Article Content

** വടകര:[**ഐ.എച്ച് .ആര്‍.ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള അറുപതോളം സീറ്റുകളില്‍ പ്രവേശനത്തിനായി ആഗസ്റ്റ് ഏഴിന് വടകര മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.

www.polyadmission.org എന്ന സൈറ്റ് മുഖേന നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാത്തവര്‍ www.polyadmission.org എന്ന അഡ്മിഷന്‍ പോര്‍ട്ടലിലെ ഹോം പേജില്‍ ലഭ്യമായിട്ടുള്ള വണ്‍ ടൈം രജിസ്ട്രേഷന്‍ എന്ന ലിങ്ക് വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് Candidate login link വഴി അപേക്ഷ സമര്‍പ്പിക്കാം.

വണ്‍ ടൈം രജിസ്ട്രേഷന്‍ ചെയ്തതിന് ശേഷം ആഗസ്റ്റ് ആറിനകം കോളേജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കും. ഫോണ്‍ - 9497840006, 9847979857 .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/225125/spot-admission-one-can-study-vadakara-model-polytechnic-college)