---
title: "ട്രോളിബാഗിൽ കഞ്ചാവ്; അഴിയൂർ സ്വദേശി  യുവാവ് പിടിയിൽ"
english_title: "A youth from Azhiyur arrested for possession of cannabis in a trolley bag"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22519/a-youth-from-azhiyur-arrested-for-possession-of-cannabis-in-a-trolley-bag"
published_at: "2022-01-25T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ef5f4768c2f_arrest.jpg"
keywords: []
---

# ട്രോളിബാഗിൽ കഞ്ചാവ്; അഴിയൂർ സ്വദേശി  യുവാവ് പിടിയിൽ

> **Lead Summary:** **വടകര : **ട്രോളിബാഗിൽ കഞ്ചാവ് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യുവാവ് താമരശ്ശേരിയിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായി. വടകര അഴിയൂർ സലീനം ഹൗസിൽ ശരത്ത് വത്സരാജാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സി.ഐ. ടി. അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.

## Article Content

**വടകര : **ട്രോളിബാഗിൽ കഞ്ചാവ് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യുവാവ് താമരശ്ശേരിയിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായി. വടകര അഴിയൂർ സലീനം ഹൗസിൽ ശരത്ത് വത്സരാജാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സി.ഐ. ടി. അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.

ആന്ധ്രാപ്രദേശിൽനിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടുവരികയായിരുന്ന 12.900 കിലോ കഞ്ചാവാണ് ട്രോളി ബഗിൽനിന്ന്‌ സംഘം പിടികൂടിയത്. കർണാടക വോൾവോ ബസിൽ ബെംഗളൂരിൽനിന്നും വയനാട് വഴി എത്തിയ യുവാവ് താമരശ്ശേരി പഴയ ബസ്‌സ്റ്റാൻഡിൽ കഞ്ചാവ് കൈമാറാനായി കാത്തുനിൽക്കുമ്പോഴാണ് പിടിയിലാവുന്നത്. ബാഗിനകത്ത് ആറ്പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽഹാജരാക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22519/a-youth-from-azhiyur-arrested-for-possession-of-cannabis-in-a-trolley-bag)